വാഷിങ്ടൺ: മാർക്ക് സൂക്കർബർഗിൽ വിശ്വാസം മെറ്റയിലെ 26 ശതമാനം ജീവനക്കാർക്ക് മാത്രമെന്ന് സർവേ റിപ്പോർട്ട്. രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടതിന് പിന്നാലെയാണ് സർവേ നടന്നത്. കമ്പനിയിലെ നാലിലൊന്ന് ജീവനക്കാർക്ക് മാത്രമേ സൂക്കർബർഗിന്റെ നേതൃത്വത്തിൽ ആത്മവിശ്വാസമുള്ളുവെന്നാണ് റിപ്പോർട്ട്.
വാൾട്ട് സ്ട്രീറ്റ് ജേണലാണ് മെറ്റ നടത്തിയ സർവേയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 2022 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ സൂക്കർബർഗിൽ വിശ്വാസമർപ്പിച്ച ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞിട്ടുണ്ട്. മേയ് മാസത്തിൽ നടത്തിയ അവസാനഘട്ട പിരിച്ചുവിടലിന് മുമ്പാണ് സർവേ നടത്തിയത്.
മെറ്റയിൽ ഇതുവരെ 21,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. 2022 നവംബറിലാണ് മെറ്റ ആദ്യഘട്ട പിരിച്ചുവിടൽ നടത്തിയത്. 11,000 ജീവനക്കാരെയാണ് അന്ന് ഒഴിവാക്കിയത്. കമ്പനിയിലെ മൊത്തം ജീവനക്കാരിൽ 13 ശതമാനം വരുമിത്. രണ്ടാംഘട്ടത്തിൽ 10,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.