ന്യൂഡൽഹി: ഇന്ത്യയിലെ ടെലികോം മേഖലയിെല നികുതി ഉയർന്നതാണെന്ന പരാതിയുമായി വ്യവസായി സുനിൽ മിത്തൽ. 100 രൂപ വരുമാനമുണ്ടാക്കിയാൽ 35 രൂപയും പോകുന്നത് സർക്കാറിലേക്കാണെന്നും മിത്തൽ കുറ്റപ്പെടുത്തി. നിക്ഷേപക സംഗമത്തിൽ സംസാരിക്കുേമ്പാഴാണ് സുനിൽ മിത്തലിന്‍റെ പരാമർശം.
എ.ജി.ആർ കുടിശ്ശിക ടെലികോം കമ്പനികൾക്ക് മേൽ പുതിയ ബാധ്യത സൃഷ്ടിച്ചുവെന്നും മിത്തൽ പറഞ്ഞു. അടുത്ത വർഷത്തോടെ 5ജിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ന്‍റെ പകുതിയോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനാവും. താരിഫുകളിൽ ചെറിയ വർധനയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5ജി സേവനനിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷയെന്ന് സുനിൽ മിത്തൽ പറഞ്ഞു. 21,000 കോടിയുടെ നിക്ഷേപം വിവിധ കമ്പനികൾ എയർടെല്ലിൽ നടത്തും. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഒരു യൂസറിൽ നിന്നുള്ള പ്രതിമാസ വരുമാനം 200 രൂപയായി വർധിക്കും. അടുത്ത വർഷത്തോടെ ഇത് 300 രൂപയായി ഉയരുമെന്നും സുനിൽ മിത്തൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.