ന്യൂഡൽഹി: വില കൂടിയ എയർക്രാഫ്റ്റ് പാർട്സുകൾ വാങ്ങുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് എയർ ഇന്ത്യ. 10 ലക്ഷത്തിന് മുകളിലുള്ള എയർക്രാഫ് പാർട്സുകളും 5 ലക്ഷത്തിന് മുകളിലുള്ള മറ്റ് പാർട്സുകളും വാങ്ങുേമ്പാൾ ഫിനാൻസ് ഡയറക്ടറുടേയോ എക്സിക്യൂട്ടീവ് ഡയറക്ടറുടേയോ അനുമതി വാങ്ങണമെന്നാണ് നിർദേശം. ഞായറാഴ്ചയാണ് എയർ ഇന്ത്യ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
10 ലക്ഷത്തിന് മുകളിലുള്ള എയർക്രാഫ്റ്റ് പാർട്സുകളിൽ നന്നാക്കുന്നതിന് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് എൻജീനിയറിങ്ങിെൻറ മുൻകൂർ അനുമതി വാങ്ങണമെന്നും എയർ ഇന്ത്യ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 10 ആഴ്ചക്കുള്ളിൽ എയർ ഇന്ത്യയുടെ കൈമാറൽ പൂർത്തിയാകുമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ വ്യക്തമാക്കിയിരുന്നു. കൈമാറ്റം പൂർത്തിയാകുന്നത് വരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിച്ചാൽ മതിയെന്നാണ് നിർദേശം.
ഒക്ടോബർ എട്ടിന് നടത്ത ലേലത്തിൽ എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള അവസരം ടാറ്റ ഗ്രൂപ്പ് നേടിയിരുന്നു. സ്പൈസ്ജെറ്റ് പ്രൊമോട്ടറുമായി മത്സരിച്ചായിരുന്നു നേട്ടം. ഇതിന് പിന്നാലെ എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനുള്ള നടപടികൾക്കും തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.