വിമാന കമ്പനിക്കായി 72 ബോയിങ്​ വിമാനങ്ങൾക്ക്​ ഓർഡർ നൽകി ജുൻജുൻവാല

ന്യൂഡൽഹി: രാകേഷ്​ ജുൻജുൻവാലയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ആകാശ എയർ 72 വിമാനങ്ങൾക്ക്​ ഓർഡർ നൽകി. ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾക്കാണ്​ ഓർഡർ. ഒമ്പത്​ ബില്യൺ ഡോളറി​േന്‍റതാണ്​ ഇടപാട്​.

ബോയിങ്​ 737 മാക്​സ്​ വിമാനങ്ങളുടെ വിലക്ക്​ ഡി.ജി.സി.എ നീക്കിയതിന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യയിൽ നിന്നുള്ള വിമാന കമ്പനി ഇത്രയും വലിയ ഓർഡർ നൽകുന്നത്​​. അഞ്ച്​ മാസങ്ങൾക്കിടെ നടന്ന രണ്ട്​ അപകടങ്ങളിൽ 346 പേർ മരിച്ചതിനെ തുടർന്നാണ്​ 737 മാക്​സ്​ വിമാനങ്ങൾക്ക്​ ഇന്ത്യയും വിലക്ക്​ ഏർപ്പെടുത്തുന്നത്​. വിമാനവിലക്ക്​ ഏകദേശം രണ്ട്​ വർഷം നീണ്ടു​ നിന്നിരുന്നു.

രാകേഷ്​ ജുൻജുൻവാലക്കൊപ്പം ഇൻഡിഗോ, ജെറ്റ്​ എയർവേയ്​സ്​ കമ്പനികളുടെ മുൻ മേധാവിമാരാണ്​ വിമാന കമ്പനിക്കായി അണിനിരക്കുന്നത്​. ആഭ്യന്തര സർവീസുകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ്​ ജുൻജുൻവാലയുടെ നിലവിലെ പദ്ധതി. ആകാശ എയറിന്​ വ്യോമയാന മന്ത്രാലയം കഴിഞ്ഞ ഒക്​ടോബറിൽ അനുമതി നൽകിയിരുന്നു. അടുത്ത വർഷത്തോടെ കമ്പനി പ്രവർത്തനമാരംഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Tags:    
News Summary - Rakesh Jhunjhunwala Airline's $9 Billion Order For Boeing 737s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.