ന്യൂഡൽഹി: രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള ആകാശ എയർ സർവീസ് തുടങ്ങുന്നു. ആഗസ്റ്റ് ഏഴിനാണ് ആകാശ എയറിന്റെ ആദ്യ സർവീസ്. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ചാവും സർവീസ് തുടങ്ങുക.
മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 28 സർവീസുകളാവും ആകാശ എയർ നടത്തുക. ആഗസ്റ്റ് 13 മുതൽ കൊച്ചി-ബംഗളൂരു റൂട്ടിലും സർവീസ് ആരംഭിക്കും. എന്നാൽ, കണ്ണൂർ ഉൾപ്പടെ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആകാശ എയർ പ്രതികരിച്ചിട്ടില്ല. രണ്ട് ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ചാവും സർവീസുകൾ നടത്തുക. നേരത്തെ തന്നെ ബോയിങ് ആകാശക്കുള്ള വിമാനങ്ങൾ വിതരണം ചെയ്തിരുന്നു.
മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ബോയിങ് 737 മാക്സ് വിമാനമുപയോഗിച്ച് സർവീസ് തുടങ്ങി തങ്ങൾ പ്രവർത്തനം ആരംഭിക്കുകയാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ പ്രവീൺ അയ്യർ പറഞ്ഞു. ഘട്ടം ഘട്ടമായി സർവീസുകൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ ഏഴിന് ഡി.ജി.സി.എ ആകാശ എയറിന് അന്തിമാനുമതി നൽകിയിരുന്നു. ബോയിങ്ങിൽ നിന്നും 72 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ആകാശ എയർ ഒപ്പിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.