റിലയൻസി​െൻറ അറ്റാദായത്തിൽ 129 ശതമാനം വർധന

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസി​െൻറ നാലാം പാദ അറ്റാദായത്തിൽ 129 ശതമാനം വർധന. 14,995 കോടിയാണ്​ റിലയൻസി​െൻറ നാലാംപാദ അറ്റാദായം. സാമ്പത്തിക വിദഗ്​ധർ പ്രവചിച്ചതിലും കൂടുതലാണ്​ റിലയൻസി​െൻറ അറ്റാദായം.

1.54 ലക്ഷം കോടിയാണ്​ റിലയൻസി​െൻറ ആകെ വരുമാനം. 11 ശതമാനം വർധനവാണ്​ വരുമാനത്തിലുണ്ടായത്​. 2020-21 സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന്​ ഏഴ്​ രൂപ ലാഭവിഹിതം നൽകാനും റിലയൻസ്​ തീരുമാനിച്ചു.

എണ്ണവ്യവസായം മുതൽ റീടെയിൽ വരെയുള്ള മേഖലകളിൽ റിലയൻസ്​ പുരോഗതിയുണ്ടാക്കിയെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി പറഞ്ഞു. ഡിജിറ്റൽ മേഖലയിലും വളർച്ചയുണ്ടായെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

വർക്ക്​ ഫ്രെം ഹോമിലുള്ള നിരവധി പേർക്ക്​ ജിയോയുടെ അതിവേഗ കണക്​ടിവിറ്റ്​ ഗുണകരമായി. ആരോഗ്യ വിദ്യഭ്യാസ മേഖലകളിലും ജിയോ പുരോഗതിയുണ്ടാക്കി. 75,000ത്തോളം പേർക്ക്​ പുതുതായി തൊഴിൽ നൽകാൻ സാധിച്ചു. ജീവനക്കാരുടെ സുരക്ഷക്കും ആരോഗ്യത്തിനും റിലയൻസ്​ എപ്പോഴും പ്രാമുഖ്യം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Reliance Industries Q4 net profit more than doubles to Rs 14,995 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.