മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടമുണ്ടായ ദിവസം വലിയ മുന്നേറ്റം നടത്തി റിലയൻസ് ഇൻഡസ്ട്രീസും. രണ്ട് ശതമാനം നേട്ടമാണ് ഓഹരി വിപണിയിൽ റിലയൻസിന് ഉണ്ടായത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 43 രൂപ നേട്ടത്തോടെ 2,097.85 രൂപയിലാണ് റിലയൻസ് വ്യാപാരം അവസാനിപ്പിച്ചത്. 2.09 ശതമാനം നേട്ടമാണ് കമ്പനിക്കുണ്ടായത്.
ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിന് സെബി അനുമതി നൽകിയതാണ് റിലയൻസിന് ഗുണകരമായത്. ആമസോണിന്‍റെ ശക്തമായ എതിർപ്പിനിടെയായിരുന്നു റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിന് അനുമതി ലഭിച്ചത്. ഇതിന് ഓഹരി വിപണിയിൽ കമ്പനിയുടെ കുതിപ്പിന് ഊർജം പകർന്നു.
അേതസമയം, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിന് തടയിടാൻ നിയമപരമായ വഴിയിൽ മുന്നോട്ട് പോകുമെന്ന് ആമസോൺ പ്രതികരിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പുമായി റിലയൻസ് റീടെയിൽ 24,713 കോടിയുടെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.