മുംബൈ: ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്ഡിെൻറ 2020ലെ സൂചികയിലാണ് ആപ്പിളിന് തൊട്ടു പിന്നിലായി റിലയൻസ് സ്ഥാനം പിടിച്ചത്. സാംസങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഫ്യൂച്ചര്‍ ബ്രാന്ഡിെൻറ പട്ടികയിലേക്ക് ആദ്യമായാണ് റിലയന്‍സ് ഇൻഡസ്ട്രീസ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് എല്ലാ മേലയിലും മികവ് പുലർത്തിയതായി തങ്ങളുടെ സൂചിക പുറത്തിറക്കിക്കൊണ്ട് ഫ്യൂച്ചർബ്രാൻഡ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നതും ലാഭമേറിയതുമായ കമ്പനി, നൂതനമായ സംരംഭങ്ങള്‍, വിശാലമായ ഉപഭോക്തൃ സേവനം എന്നിവയും റിലയന്‍സിെൻറ കരുത്താണെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ നടപടികളാണ് റിലയൻസിെൻറ മുന്നേറ്റത്തിന് പിന്നിലെന്നും ഫ്യൂച്ചര്‍ ബ്രാന്‍ഡ് കൂട്ടിച്ചേർത്തു.
ഈ വര്‍ഷം 15 പുതിയ ബ്രാന്‍ഡുകളാണ് ഫ്യൂച്ചർബ്രാൻഡിെൻറ പട്ടികയിൽ ഇടംപിടിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ അതില്‍ ഏഴും ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ സൗദി ആരാംകോ ബ്രാന്‍ഡ് മുന്‍ഗണനാ പട്ടികയില്‍ 91-ാം സ്ഥാനത്താണ്. എന്‍വിഡിയ, മൗതായി, നൈക്കി, മൈക്രോസോഫ്റ്റ്, എ.എസ്.എം.എല്‍., പേപാല്‍, നെറ്റ്ഫ്‌ളിക്സ് എന്നിവയാണ് യഥാക്രമം നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.