ജിയോ ഐ.പി.ഒ ഈ വർഷമുണ്ടാകും

കൊൽക്കത്ത: റിലയൻസ് ഇൻഡസ്ട്രസി​ന്‍റെ ഉടമസ്ഥതയിലുള്ള ടെലികോം വിഭാഗമായ ജിയോയുടെ ഐ.പി.ഒ ഈ വർഷമുണ്ടാകുമെന്ന് സൂചന. ടെലികോം സെക്ടർ കാറ്റലിസ്റ്റായ സി.എൽ.സി.എയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ജിയോയുടെ 5ജി അവതരണവും ഓഹരി വിൽപനയും ഈ വർഷം നടക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ജിയോ വിവിധ നിക്ഷേപകരിൽ നിന്നും 1.52 ലക്ഷം കോടി സ്വരൂപിച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗ്ൾ, ഇന്‍റൽ കാപ്പിറ്റൽ, ക്വാൽകോം വെൻച്വർ, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ജിയോയുടെ ഓഹരി വിൽപനയെ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രതിസന്ധി അതീവ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വർഷം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം നിരക്ക് ഉയർത്തിയിരുന്നു.

Tags:    
News Summary - Reliance Jio likely to go public this year, says CLSA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.