മുംബൈ: ഇന്‍റർനെറ്റ് ടെക്നോളജി രംഗത്തെ പ്രമുഖരായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കാനൊരുങ്ങി കോർപറേറ്റ് ഭീമൻമാരായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ. ജസ്റ്റ് ഡയലിന്‍റെ 40.95 ശതമാനം ഒാഹരികൾ 3497 കോടിരൂപക്ക് റിലയന്‍സ് സ്വന്തമാക്കി. സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് 26 ശതമാനം ഓഹരികൾ ജസ്റ്റ് ഡയൽ ഓപ്പൺ ഓഫറായി നൽകും. ഇവ കൂടി റിലയൻസ് ഏറ്റെടുക്കുമെന്നാണ് വിവരം.
ഇതോടെ ജസ്റ്റ് ഡയലിലെ റിലയൻസിന്‍റെ ഓഹരി പങ്കാളിത്തം 66.95 ശതമാനമാകും. റിലയൻസ് ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുമെങ്കിലും കമ്പനിയുടെ സ്ഥാപകൻ വി.എസ്.എസ്. മണി തന്നെ മാനേജിങ് ഡയറക്ടർ -ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്ത് തുടരും.
റിലയൻസ് നിക്ഷേപത്തിലൂടെ ജസ്റ്റ് ഡയലിന് പ്രാദേശിക തലത്തിൽ കൂടുതൽ വളർച്ചയും വിപുലീകരണവും സാധ്യമാകും. ഇത് കമ്പനിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
1994ൽ മുംബൈ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സെർച്ച് എൻജിൻ കമ്പനിയാണ് ജസ്റ്റ് ഡയൽ. അടുത്തിടെ ജെ.ഡി മാർട്ട് എന്ന പേരിൽ ഇ കൊേമഴ്സ് രംഗത്തേക്കും ചുവടുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.