റിലയൻസ്​ റീടെയിലിൽ 5,550 കോടി നിക്ഷേപിച്ച്​ കെ.കെ.ആർ

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലള്ള റിലയൻസ്​ റിടെയിലിൽ 5,550 കോടി നിക്ഷേപിച്ച്​ കെ.കെ.ആർ. 1.28 ശതമാനം ഓഹരികളാണ്​ കെ.കെ.ആർ വാങ്ങിയത്​. നേരത്തെ റിലയൻസ്​ റീടെയിൽ വെൻച്വറി​െൻറ 1.28 ശതമാനം ഓഹരികളും കമ്പനി വാങ്ങിയിരുന്നു. 

5,550 കോടി രൂപക്ക്​ റിലയൻസ്​ റീടെയിലി​െൻറ 81,348,479 ഇക്വിറ്റി ഓഹരികളാണ്​ കമ്പനി വാങ്ങുന്നത്​. ഇത്​ രണ്ടാം തവണയാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസിൽ കെ.കെ.ആർ നിക്ഷേപം നടത്തുന്നത്​. മുമ്പ്​ ജിയോ പ്ലാറ്റ്​ഫോമിൽ 11,367 കോടിയുടെ നിക്ഷേപം റിലയൻസ്​ നടത്തിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള റീടെയിൽ ചെയിനുകളിലൊന്നി​െൻറ ഉടമസ്ഥരാണ്​ റിലയൻസ്​. 7,000 നഗരങ്ങളിലായി 12,000 സ്​റ്റോറുകളാണ്​ റിലയൻസ്​ നടത്തുന്നത്​. 

Tags:    
News Summary - Reliance's retail arm receives Rs 5,550 crore from KKR for 1.28% stake sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.