മൂന്ന്​ ബില്യൺ ഡോളർ സ്വരുപിക്കാനൊരുങ്ങി റിലയൻസ്​

മുംബൈ: മൂന്ന്​ ബില്യൺ ഡോളർ സ്വരുപിക്കാനൊരുങ്ങി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. ബോണ്ട്​ വിൽപനയിലൂടെ പണം സ്വരൂപിക്കാനാണ്​ പദ്ധതി. വിദേശത്ത്​ നിന്ന്​ ഏറ്റവും കൂടുതൽ തുക സ്വരൂപിക്കാനാണ്​ റിലയൻസ്​ ഒരുങ്ങുന്നത്​.

നിലവിലുള്ള ബോണ്ടുകളേയും ലോണുകളേയും പുതുക്കുന്നതിനായാണ്​ റിലയൻസിന്‍റെ നടപടിയെന്നാണ്​ സൂചന. എട്ട്​ മുതൽ 10 വർഷം വരെ കാലാവധിയുള്ള റിലയൻസ്​ ബോണ്ടുകളുടെ കാലാവധി ഈ വർഷം അവസാനിക്കും. പല ​വായ്പകളുടേയും കാലാവധി അടുത്ത നാല്​ മാസത്തിനുള്ളിലും കഴിയും. ഇതോടെയാണ്​ വീണ്ടും പണം സ്വരൂപിക്കാനുള്ള നടപടികൾക്ക്​ റിലയൻസ്​ തുടക്കം കുറിക്കുന്നത്​.

10 മുതൽ 30 വർഷം കാലയളവിലായിരിക്കും റിലയൻസ്​ ബോണ്ടുകൾ വാങ്ങുക. ശനിയാഴ്ച ചേരുന്ന റിലയൻസിന്‍റെ ബോർഡ്​ യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കു​കയാണെങ്കിൽ മൂന്ന്​ മില്യൺ​ ഡോളർ വരെ റിലയൻസ്​ സ്വരൂപിച്ചേക്കും. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകളോട്​ റിലയൻസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - RIL plans to raise up to $3 billion via overseas bonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.