റിലയൻസിന്‍റെ അറ്റാദായത്തിൽ 38 ശതമാനം വർധന

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ അറ്റാദായത്തിൽ 37.90 ശതമാനം വർധന. കഴിഞ്ഞ വർഷവുമായി താതമ്യം ചെയ്യുമ്പോഴാണ്​ അറ്റാദായത്തിൽ വർധന രേഖപ്പെടുത്തിയത്​. 20,539 കോടിയാണ്​ ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ അറ്റാദായം.

കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ റിലയൻസിന്‍റെ അറ്റാദായം 14,894 കോടിയായിരുന്നു. റിലയൻസ്​ റീടെയിലിന്‍റെ ലാഭം 23 ശതമാനവും ടെലികോമിന്‍റേത്​ 8.9 ശതമാനവും ഉയർന്നുവെന്ന്​ കമ്പനി അറിയിച്ചു.കമ്പനിയുടെ ആകെ വരുമാനത്തിൽ 54.25 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തി.

കോവിഡ്​ ലോക്​ഡൗണിന്​ ശേഷം സമ്പദ്​വ്യവസ്ഥ സാധാരണ നിലയിലായതും ഉപഭോഗം ഉയർന്നതും റിലയൻസിന്​ ഗുണകരമായെന്നാണ്​ വിലയിരുത്തൽ. കമ്പനി ചെയർമാൻ മുകേഷ്​ അംബാനിയും ഇതേ അഭിപ്രായം തന്നെയാണ്​ പ്രകടിപ്പിച്ചത്​.

Tags:    
News Summary - RIL Q3 Results: Profit jumps 38% YoY to Rs 20,539 cr; revenue up 54%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.