ന്യൂഡൽഹി: കർഷക സമരത്തെ തുടർന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനെതിരെ പ്രതിഷേധം കനക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ റിലയൻസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. പ്രതിഷേധങ്ങളെ തുടർന്ന് റിലയൻസിെൻറ ടെലികോം വിഭാഗമായ ജിയോ 30 ലക്ഷം പേർ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആർ.എസ്.എസ് അനുകൂലസംഘടനയായ സ്വദേശി ജാഗരൺ മഞ്ചും റിലയൻസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. റീടെയിൽ മേഖലയിലെ റിലയൻസിെൻറ ഇടപെടലുകളാണ് സ്വദേശി ജാഗരൺ മഞ്ചിനെ ചൊടുപ്പിച്ചത്.
കർഷകർ, ചെറുകിട വിൽപനക്കാൾ, മൊത്തവിൽപനക്കാർ, ഉപഭോക്താക്കൾ എന്നിവരെ ചൂഷണം ചെയ്താണ് റിലയൻസ് റീടെയിൽ മേഖലയിൽ മേധാവിത്വം ഉറപ്പിക്കുന്നതെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. ഇതിനൊപ്പം ബഹുരാഷ്ട്ര കമ്പനികളുടെ മേഖലയിലെ ഇടപെടലുകൾ നിയന്ത്രിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇതിനായി നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ മാറ്റം വരുത്തണമെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് റീടെയിൽ. ബഹുരാഷ്ട്ര കുത്തകകളുടെ മേഖലയിലേക്കുള്ള കടന്നു വരവ് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. ഇതിനെതിരെ കേന്ദ്രസർക്കാർ ജാഗ്രത പുലർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.