ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഈ ഇന്ത്യക്കാരി

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ. 18 ബില്യൺ ഡോളർ ആസ്തിയോടെയാണ് സാവിത്രി ജിൻഡാൽ ഏഷ്യയിലെ സമ്പന്നയായ വനിതയെന്ന പദവി​യിലേക്ക് എത്തിയത്. ഫോബ്സ് മാസികയുടെ ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക വനിത കൂടിയാണ് സാവിത്രി ജിൻഡാൽ.

ചൈനയുടെ യാക്ഷ് ഹുയാനായിരുന്നു ഇതുവരെ സമ്പന്നയായ വനിത. എന്നാൽ, 2021ൽ ചൈനയിലുണ്ടായ റിയൽ എസ്റ്റേറ്റ് പ്രതിസന്ധി അവരുടെ പദവി തെറിപ്പിക്കുകയായിരുന്നു. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഗാർഡൻ ഹോൾഡിങ്ങിന് ഈ വർഷം മാത്രം 11 ബില്യൺ ഡോളറാണ് നഷ്ടപമായത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഷ്യയിലെ യാങ് ഹുയാന് വലിയ തകർച്ചയാണ് ഉണ്ടായത്. എന്നാൽ, കോവിഡ് കാലത്ത് തിരിച്ചടിയുണ്ടായെങ്കിലും അതിന് ശേഷം സാവിത്രി ജിൻഡാൽ വലിയ നേട്ടമുണ്ടാക്കുകയായിരുന്നു. ഭർത്താവ് ഓം പ്രകാശ് ജിൻഡാലിന്റെ മരണത്തെ തുടർന്നാണ് സാവിത്രി ജിൻഡാൽ ഗ്രൂപുപിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.

Tags:    
News Summary - Savitri Jindal replaces China's Yang Huiyan as the richest woman in Asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.