എസ്​.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന; ഓഹരി വില കുതിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ എസ്​.ബി.ഐയുടെ അറ്റാദായം 7,626 കോടിയായാണ്​ വർധിച്ചത്​. ഒരു ബാങ്ക്​ നേടുന്ന ഏറ്റവും വലിയ ലാഭമാണിത്​. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ 67 ശതമാനം വർധനയാണ്​ അറ്റാദായത്തിൽ ഉണ്ടായത്​. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 4,574.16 കോടിയായിരുന്നു എസ്​.ബി.ഐയുടെ അറ്റാദായം. നിഷ്​ക്രിയ വായ്​പകളുടെ തോത്​ കുറഞ്ഞതാണ്​ എസ്​.ബി.ഐക്ക്​ തുണയായത്​.

നിഷ്​ക്രിയ വായ്​പകളിൽ 46 ശതമാനത്തിന്‍റെ കുറവാണ്​ രേഖപ്പെടുത്തിയത്​. 5030 കോടിയിൽ നിന്ന്​ നിഷ്​ക്രിയ വായ്​പകൾ 2,699 കോടിയായി കുറഞ്ഞു. പലിശയിൽ നിന്നുള്ള എസ്​.ബി.ഐയുടെ വരുമാനം 29 ശതമാനം ഉയർന്നിട്ടുണ്ട്​. 31,183.9 ​േകാടിയാണ്​ എസ്​.ബി.ഐയുടെ പലിശയിൽ നിന്നുള്ള വരുമാനം. സാമ്പത്തിക വിദഗ്​ധർ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ്​ എസ്​.ബി.ഐക്ക്​ ഉണ്ടായിരിക്കുന്നത്​.

വൻ മുന്നേറ്റമുണ്ടായതോടെ എസ്​.ബി.ഐയുടെ ഓഹരി വില ഉയർന്നിട്ടുണ്ട്​. 1.94 ശതമാനം നേട്ടത്തോടെയാണ്​ ഓഹരി വിപണികളിൽ എസ്​.ബി.ഐയുടെ വ്യാപാരം പുരോഗമിക്കുന്നത്​.

Tags:    
News Summary - SBI Profit Jumps 67% To ₹ 7,627 Crore In September Quarter, Shares Hit Record High

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.