നവി മുംബൈ വിമാനത്താവളം: അദാനി ഗ്രൂപ്പിന് സഹായവുമായി എസ്.ബി.ഐ

മുംബൈ: അദാനി ഗ്രൂപ്പിന്റെ നവി മുംബൈ വിമാനത്താവളം പ്രൊജക്ടിന് എസ്.ബി.ഐയുടെ സഹായം. ഇതിനായി എസ്.ബി.ഐയുമായി അദാനി ഗ്രൂപ്പ് കരാറിലെത്തി. 12,770 കോടി രൂപയുടെ സഹായമാവും എസ്.ബി.ഐ നൽകുക. ഇതിനുള്ള കരാറിൽ എസ്.ബി.ഐയും അദാനിയുടെ സഹസ്ഥാപനമായ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും എത്തി.

മുംബൈ ഇന്റർനാഷണൽ എയർപോർട്ടും ജി.വി.കെ ഗ്രൂപ്പിൽ നിന്നും നവി മുംബൈ എയർപോർട്ട് പ്രൊജക്ടും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇടപാട്. തുടർന്നാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എസ്.ബി.ഐയുമായി കരാറിലെത്താൻ ശ്രമമാരംഭിച്ചത്. ഇത് യാഥാർഥ്യമായെന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്. 

Tags:    
News Summary - SBI underwrites the entire debt of ₹12,770 crore of Adani’s Navi Mumbai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.