ന്യൂഡൽഹി: അഡോൾഫ് ഹിറ്റ്ലറുടെ മേൽമീശയോട് സാമ്യം തോന്നുന്നുവെന്ന ആരോപണത്തെ തുടർന്ന് മൊബൈൽ ഷോപ്പിങ് ആപ്പിന്‍റെ ഐക്കൺ തിരുത്തി ഇ കൊമേഴ്സ് ഭീമൻമാരായ ആമസോൺ. ലോേഗായുടെ നീല നിറത്തിലുള്ള റിബ്ബണിലാണ് മാറ്റം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ആമസോൺ ആപ്പ് ഐക്കണിൽ മാറ്റം വരുത്തുന്നത്. ആമസോണിന്‍റെ ലോഗോക്ക് മുകളിലെ നീല റിബ്ബൺ ഐക്കൺ അഡോൾഫ് ഹിറ്റ്ലറുടെ മേൽമീശയോട് സാമ്യം തോന്നുന്നതാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച ഉയർന്നിരുന്നു. ട്വിറ്ററിൽ ഉൾപ്പെടെ വൻ ചർച്ചയുമായിരുന്നു. ഇതോടെ ആമസോൺ പഴയ ഐക്കണിന് പകരം പുതിയ ഐക്കൺ പുറത്തിറക്കുകയായിരുന്നു. നീല നിറത്തിലെ റിബ്ബണിന്‍റെ ഒരു ഭാഗത്തേക്ക് മടക്കിയ നിലയിലാണ് പുതിയ ഐക്കൺ.
നേരത്തേ സ്ത്രീകളെ അപമാനിക്കുന്ന ലോഗോയാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിൽ പരാതി ലഭിച്ചതോടെ ഇ -വ്യാപാര സ്ഥാപനമായ മിന്ത്ര ലോഗോയിൽ മാറ്റം വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.