ന്യൂഡൽഹി: ഗോ ഫസ്റ്റിന് പിന്നാലെ ഇന്ത്യൻ വിമാന കമ്പനിയായ സ്പൈസ് ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കുടിശിക അടക്കാത്തതിനെ തുടർന്ന് വിദേശ കമ്പനി ദേശീയ കമ്പനി നിയമട്രിബ്യൂണലിൽ സ്പൈസ് ജെറ്റിനെതിരെ പാപ്പർ ഹരജി ഫയൽ ചെയ്തു. ഏപ്രിൽ 28നാണ് അയർലാൻഡ് ആസ്ഥാനമായ എയർകാസിൽ പാപ്പർ ഹരജി ഫയൽ ചെയ്തത്. പാപ്പർ നിയമസംഹിതയുടെ വകുപ്പ് ഒമ്പത് പ്രകാരം നടപടികൾ ആരംഭിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഹരജിയിൽ സ്പൈസ് ജെറ്റിന് നോട്ടീസയച്ച ദേശീയ കമ്പനി നിയമട്രിബ്യൂണൽ ഹരജി മെയ് 17ന് പരിഗണിക്കും. എയർകാസിലുമായി ഒത്തുതീർപ്പ് ചർച്ചയിലാണെന്നാണ് സ്പൈസ് ജെറ്റിന്റെ വാദം. ഇത് ട്രിബ്യൂണൽ അംഗീകരിച്ചെന്നും അതിനാൽ പ്രതികൂല നടപടിക്ക് സാധ്യതയില്ലെന്നും സ്പൈസ് ജെറ്ററ് വാവാദിക്കുന്നു.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കഠിനമായ ശ്രമത്തിലാണ് സ്പൈസ് ജെറ്റാണെന്ന് സൂചന. കൂടുതൽ പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി തുടങ്ങിയിരിക്കുന്നത്. എസ്.ബി.ഐ, യൂണിയൻ ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ മാനേജർമാരുമായി കമ്പനി ചർച്ച തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.