ലണ്ടൻ: സ്വീഡിഷ് ടെലികോം നിർമാണ കമ്പനിയായ എറിക്സൺ 8,500 ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോളതലത്തിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പിരിച്ചുവിടാൻ പോകുന്ന ജീവനക്കാർക്ക് മെമ്മോ നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്വിഡനിലെ 1400 ജീവനക്കാരെ ഒഴിവാക്കുമെന്നും എറിക്സൺ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ഏത് രീതിയിൽ ജീവനക്കാരെ ഒഴിവാക്കണമെന്നത് സംബന്ധിച്ച് അതാത് രാജ്യത്തെ എറിക്സൺ മേധാവികൾ തീരുമാനിക്കുമെന്ന് സി.ഇ.ഒ ബോർജെ എക്ഹോളം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലോക പ്രശസ്ത ടെക് കമ്പനികളെല്ലാം ജീവനക്കാരെ ഒഴിവാക്കുന്നത്. സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതകളും പ്രമുഖ കമ്പനികൾ മുന്നിൽ കാണുന്നുണ്ട്.
നേരത്തെ ലോക പ്രശസ്ത കമ്പനികളായ ആമസോൺ, മെറ്റ, ഗൂഗ്ൾ തുടങ്ങിയവയെല്ലാം ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ വിപ്രോ പുതുതായി നിയമിച്ച ജീവനക്കാരുടെ ശമ്പളം കുറച്ചതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.