ന്യൂഡൽഹി: ജീവനക്കാർക്ക് വൻ തുക ബോണസായി നൽകുമെന്നറിയിച്ച് തായ്‍വാനീസ് കമ്പനി. ഇക്കണോമിക് ഡെയ്‍ലി ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. യാങ് മിങ് മറൈൻ ട്രാൻസ്പോർട്ട് എന്ന കാർഗോ കമ്പനിയാണ് 30 മാസത്തെ ശമ്പളം ജീവനക്കാർക്ക് ബോണസായി നൽകുന്നത്. 75 മില്യൺ യു.എസ് ഡോളറാണ് ഇടക്കാല ബോണസ് നൽകാനായി കമ്പനി മാറ്റിവെച്ചത്. നേരത്തെ 12 മാസത്തെ ശമ്പളമാണ് വർഷാവസാന ബോണസായി കമ്പനി നൽകിയത്.
ലാഭത്തിന്റെ ഒരു ശതമാനം ജീവനക്കാർക്ക് ബോണസായി നൽകണമെന്ന് കമ്പനിയുടെ നിയമമുണ്ടെന്നും അതിനാലാണ് വലിയ തുക നൽകിയതെന്നുമാണ് ഇതിനോടുള്ള ബ്ലുംബർഗിന്റെ ചോദ്യത്തിന് കമ്പനിയുടെ വിശദീകരണം. എല്ലാ ജീവനക്കാർക്കും ഇത്തരത്തിൽ ബോണസ് നൽകാറുണ്ട്.
അതേസമയം, തായ്‍വാനിലെ തന്നെ മറ്റൊരു കമ്പനിയായ എവർഗ്രീൻ കോർപറേഷൻ തങ്ങളുടെ 3100 ജീവനക്കാർക്ക് 12 മാസത്തെ ശമ്പളം ബോണസായി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തായ്‍വാനിലെ തന്നെ മറ്റൊരു കമ്പനിയും വലിയ തുക ബോണസായി നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.