കുപ്പിവെള്ള കച്ചവടത്തിലേക്ക് ടാറ്റ ഗ്രൂപ്പ്

ന്യൂഡൽഹി: കുപ്പിവെള്ള കച്ചവടത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ബിസ്‍ലരിയെ ഏറ്റെടുത്താണ് ടാറ്റ ഗ്രൂപ്പിന്റെ പുതിയ മേഖലയിലേക്കുള്ള ചുവടുവെപ്പ്. 7,000 കോടി രൂപക്കാവും ബിസ്‍ലരിയെ ടാറ്റ ഏറ്റെടുക്കുക. കമ്പനി ഉടമ ​രമേശ് ചൗഹാൻ പ്രായാധിക്യത്തിന്റെ അവശകതകൾ നേരിടുന്നതിനാലാണ് കമ്പനിയെ വിൽക്കാൻ തീരുമാനിച്ചത്.

82വയസായ ചൗഹാന്റെ മകൾ ജയന്തിക്ക് ബിസിനസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും അതിനാലാണ് വിൽക്കുന്നതെന്നുമാണ് ബിസ്‍ലരി നൽകുന്ന വിശദീകരണം. ഇന്ത്യയിലെ പ്രമുഖ കുപ്പിവെള്ള വിതരണ കമ്പനിയാണ് ബിസ്‍ലരി.

ടാറ്റയെ കൂടാതെ റിലയൻസ് റീടെയിൽ, നെസ്ലേ, ഡാനോൺ തുടങ്ങി നിരവധി കമ്പനികൾ ബിസ്‍ലരിയെ വാങ്ങാൻ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ബിസ്‍ലരി ടാറ്റ ഗ്രൂപ്പുമായി ചർച്ച നടത്തിയിരുന്നു. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഇടപാട് സംബന്ധിച്ച് അന്തിമ ധാരണയായത്. നേര​ത്തെ ഗോൾഡ് സ്​പോട്ട്, ലിംക തുടങ്ങിയ ബ്രാൻഡുകൾ ചൗഹാൻ കൊക്കകോളക്ക് വിറ്റിരുന്നു.

Tags:    
News Summary - Tata Consumer to acquire packaged water giant Bisleri for about ₹7,000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.