മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരി വിപണിയിൽ തിരിച്ചടി. വിപണി മൂലധനത്തിൽ റിലയൻസിന്‍റെ റെക്കോർഡ് എച്ച്.ഡി.എഫ്.സിയും ടാറ്റയും മറികടന്നു. റിലയൻസിന്‍റെ 200 മില്യൺ ഡോളറിന്‍റെ റെക്കോർഡ് ഇരു കമ്പനികളും മറികടന്നു.
ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ വിപണിമൂലധനം 232 ബില്യൺ ഡോളറായി ഉയർന്നു. എച്ച്.ഡി.എഫ്.സിയുടേയും സഹ കമ്പനികളുടെയും മൂല്യം 208 ബില്യണായി ഉയർന്നു. ടാറ്റയുടെ 18 കമ്പനികളുടെ വിപണി മൂലധനം 16,97,766 കോടിയായാണ് ഉയർന്നത്. എച്ച്.ഡി.എഫ്.സി ഗ്രൂപ്പിേന്റത് 15,23,489 ആയും ഉയർന്നു. കഴിഞ്ഞ സെപ്തംബറിലാണ് റിലയൻസിന്‍റെ വിപണിമൂലധനം 200 ബില്യൺ ഡോളർ കടന്നത്. അതിന് ശേഷം റിലയൻസിന്‍റെ ഓഹരി വില 16 ശതമാനം ഇടിഞ്ഞിരുന്നു.
ഇതിനൊപ്പം ഏറ്റവും ഉയർന്ന വെയ്റ്റഡ് സ്റ്റോക്കെന്ന റെക്കോർഡും റിലയൻസിന് നഷ്ടമായി. തിങ്കളാഴ്ച നിഫ്റ്റിയിൽ റിലയൻസിന്‍റെ വെയിറ്റേജ് 10.08 ശതമാനത്തിൽ നിന്ന് 9.82 ശതമാനമായി ഇടിഞ്ഞു. 15 ശതമാനം വെയിറ്റേജോടെ എച്ച്.ഡി.എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.