ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിന് മുമ്പ് ടാറ്റ മോട്ടോഴ്സിനെ കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്ന് കമ്പനി ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് ചന്ദ്രശേഖരൻ ഇക്കാര്യം അറിയിച്ചത്. കോവിഡ് തിരിച്ചടി സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭ്യന്തര വിപണിയിൽ കാർ വിൽപന ഉയർന്നതും ജാഗ്വാർ ലാൻഡ് റോവറിൽ നിന്നുള്ള വരുമാനം കൂടിയതും കമ്പനിക്ക് പ്രതീക്ഷയാവുന്നുണ്ട്. ചിപ്പ് ക്ഷാമം സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ കാർ ഉൽപാദനത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന വാർഷിക പൊതുയോഗത്തിൽ മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയെ കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക വർഷത്തിന്‍റെ മൂന്ന്, നാല് പാദങ്ങളിൽ ജാഗ്വാർ വിൽപന ഉയർന്നത് ടാറ്റ മോട്ടോഴ്സിന് ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.