എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന്​ മുമ്പ്​ ടാറ്റ സൺസ്​ ചെയർമാൻ​ പ്രധാനമന്ത്രിയുമായി കൂടി​ക്കാഴ്​ച നടത്തിയേക്കും

ന്യൂഡൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന്​ മുമ്പ്​ ടാറ്റ സൺസ്​ ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തിയേക്കും. എൻ.ഡി.ടി.വിയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഇതിന്​ പിന്നാലെ എയർ ഇന്ത്യയുടെ ബോർഡിൽ സർക്കാർ നോമിനികൾക്ക്​ പകരം ടാറ്റ ഗ്രൂപ്പ്​ നിർദേശിക്കുന്ന ആളുകൾ വരും.

എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തി​െൻറ ഭാഗമായി കേന്ദ്രസർക്കാർ കമ്പനിയുടെ മുഴുവൻ ഓഹരികളും ടാറ്റ ഗ്രൂപ്പിന്​ വിൽക്കുകയായിരുന്നു. 18,000 കോടിയുടെ ഇടപാടാണ്​ കേന്ദ്രസർക്കാറും ടാറ്റയും തമ്മിൽ നടത്തിയത്​. എയർ ഇന്ത്യ എക്​സ്​പ്രസി​െൻറ ഓഹരികളും എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട്​ ഹാൻഡലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സിലെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന്​ നൽകിയിരുന്നു.

ടാറ്റയും സ്​പൈസ്​ജെറ്റ്​ പ്രൊമോട്ടർ അജയ്​ സിങ്ങി​െൻറ നേതൃത്വത്തിലുള്ള കൺസോട്യവും തമ്മിലായിരുന്നു എയർ ഇന്ത്യക്കായുള്ള മത്സരം. എയർ ഇന്ത്യക്ക്​ പുറമേ എയർ ഏഷ്യ ഇന്ത്യയുടെ ഭൂരിപക്ഷം ഷെയറുകളും സിംഗപ്പൂർ എയർലൈൻസി​െൻറ പങ്കാളിത്തത്തോടെ നടത്തുന്ന വിസ്​താരും ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനികളാണ്​.

Tags:    
News Summary - Tata Sons Chairman Likely To Meet PM Ahead Of Air India Handover: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.