കോവിഡിനിടയിലും വൻ നിയമനത്തിനൊരുങ്ങി ഇന്ത്യൻ ഐ.ടി കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസും, ഇൻഫോസിസും വൻ നിയമനത്തിനൊരുങ്ങുന്നു. 2022 സാമ്പത്തിക വർഷത്തിലാണ്​ ഇരു കമ്പനികളും വലിയ രീതിയിൽ പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങുന്നത്​. 66,000ത്തോളം പുതിയ ജീവനക്കാരെയാണ്​ ഇരു കമ്പനികളും ചേർന്ന്​ നിയമിക്കുക. ഇതിൽ ടി.സി.എസ്​ 40,000ത്തോളം പേരെയും ഇൻഫോസിസ്​ 26,000 പേരെയും നിയമിക്കും.

സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലായിരിക്കും നിയമനം നടത്തുകയെന്ന്​ ടി.സി.എസ്​ അറിയിച്ചിട്ടുണ്ട്​. സാമ്പത്തിക വർഷത്തിന്‍റെ അടുത്ത പാദങ്ങളിലും നിയമനം ഉണ്ടാകുമെന്ന്​ ​കമ്പനി വ്യക്​തമാക്കി. ഒന്നാംപാദത്തിലെ അറ്റാദായത്തെ കുറിച്ച്​ പ്രഖ്യാപനം നടത്തിയതിന്​ പിന്നാലെയാണ് ഇൻഫോസിസ്​​ വൻതോതിൽ നിയമനം നടത്തുമെന്ന്​ പ്രഖ്യാപിച്ചത്​.

ഇന്ത്യയി​ലെ ബിരുദധാരികളുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ്​ ഇൻഫോസിസിന്‍റെ ലക്ഷ്യമെന്നും കമ്പനി സി.ഇ.ഒ സാലി പരേഖ് പറഞ്ഞു. കഴിഞ്ഞ വർഷം 21,000ത്തോളം പുതുമുഖങ്ങളെ ജോലിക്കായി തെരഞ്ഞെടുത്തുവെന്നും കമ്പനി അറിയിച്ചു. 

Tags:    
News Summary - TCS and Infosys Hire Freshers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.