വാഷിങ്ടൺ: ടിക് ടോക് സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ടിക് ടോകുമായി അമേരിക്കൻ കമ്പനികൾ നടത്തുന്ന ഇടപാടുകൾക്ക് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ദുഃഖത്തോടെ കമ്പനി വിടുകയാണെന്ന് മേയർ ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞു.
ടിക് ടോക് ജനറൽ മാനേജർ വനേസ പാപ്പാസ് ആയിരിക്കും കമ്പനിയുടെ ഇടക്കാല ചെയർമാൻ. ഡിസ്നിയിൽ വർഷങ്ങൾ സേവനമനുഷ്ടിച്ചതിന് ശേഷമാണ് മേയർ ടിക് ടോകിലെത്തിയത്.ഡിസ്നിയുടെ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസിന് പിന്നിൽ കെവിൻ മേയറായിരുന്നു. ടിക് ടോകിെൻറ ഉടമസ്ഥരായ ബൈറ്റ്ഡാൻസിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായാണ് അദ്ദേഹം ചൈനീസ് കമ്പനിയുമായുള്ള ബന്ധം തുടങ്ങിയത്.
അതേസമയം, യു.എസിൽ ടിക് ടോകിനുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് ബൈറ്റ്ഡാൻസ് സി.ഇ.ഒ സാങ് യിമിങ് പറഞ്ഞു. ഇന്ത്യയിൽ നിരോധനമേർപ്പെടുത്തുകയും അമേരിക്കയിൽ സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം വരികയും ചെയ്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ടിക് ടോക് അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.