'സത്യം ജയിക്കും'; സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതികരണവുമായി ഗൗതം അദാനി. സത്യം ജയിക്കുമെന്ന് ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ അദാനി ഗ്രൂപ്പ് സ്വാഗതം ചെയ്യുകയാണ്. വിവാദത്തിൽ സമയബന്ധിതമായി ന്തിമ ഫലം കൊണ്ടു വരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പ്രത്യേക സമിതിയാകും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക.

വിരമിച്ച ജഡ്ജി എ.എം സാപ്രയുടെ നേതൃത്വത്തിലുള്ള സമിതിയേയും സുപ്രീംകോടതി അന്വേഷണത്തിനായി നിശ്ചയിച്ചു.ഒ.പി ഭട്ട്, കെ.വി കാമത്ത്, നന്ദൻ നിലേ​കനി, സോമശേഖർ സുന്ദരേശൻ, ജെ.പി ദേവ്ദത്ത് എന്നിവരാണ് മറ്റംഗങ്ങൾ. സമിതിക്ക് ഓഹരി നിയന്ത്രണ ഏജൻസിയായ സെബി ആവശ്യമായ വിവരങ്ങളും സഹായവും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

അദാനി വിഷയത്തിൽ​ സെക്യൂരിറ്റീസ് ആക്ടിന്റെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് സെബി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇടപാടുകൾ യഥാവിധി അറിയിക്കുന്നതിൽ പോരായ്മയുണ്ടായിട്ടുണ്ടോയെന്നും ഓഹരി നിയന്ത്രണ ഏജൻസി പരിശോധിക്കണം. ഓഹരി വിലകളിൽ കൃത്രിമം നടത്തിയിട്ടുണ്ടോയെന്നതും സെബി അന്വേഷണിക്കണം. ഇക്കാര്യങ്ങൾ പരിശോധിച്ച് തയാറാക്കുന്ന റിപ്പോർട്ട് സെബി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്കാണ് സമർപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - 'Truth shall prevail'; Gautam Adani reacts after the Supreme Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.