വാഷിങ്ടൺ: ഗൂഗ്ളിന്റെ ക്ലൗഡ് ബില്ലടക്കാൻ വിസമ്മതിച്ച് ട്വിറ്റർ. ഈ മാസം കരാർ അവസാനിക്കാനിരിക്കെയാണ് ട്വിറ്ററിന്റെ നടപടി. ഇത് ട്വിറ്ററിന്റെ വിശ്വാസ്യതക്ക് വലിയ മങ്ങലേൽപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇലോൺ മസ്ക് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ട്വിറ്ററിന് ഗൂഗ്ളുമായി കരാറുണ്ട്.
സ്പാം തടയുക, അക്കൗണ്ടുകൾ സംരക്ഷിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഗൂഗ്ളും ട്വിറ്ററും തമ്മിൽ കരാറുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഗൂഗ്ളുമായി കരാർ സംബന്ധിച്ച് ട്വിറ്റർ വിലപേശൽ നടത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ക്ലൗഡ് കമ്പ്യൂട്ടിങ്ങിനുള്ള ചില വെബ് സേവനങ്ങൾക്കാണ് ട്വിറ്റർ പുറംകരാർ നൽകിയിരിക്കുന്നത്. ഗൂഗ്ളിന് പുറമേ ആമസോണിനും കരാർ നൽകിയിട്ടുണ്ട്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയുടെ ചെലവ് കുറക്കുന്നതിനുള്ള നടപടികൾ സജീവമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിനായി ചെലവാക്കുന്ന തുകയും കുറക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.