വിവോയുടെ 465 കോടി കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വിവോയുടെ 465 കോടി കണ്ടുകെട്ടി കേന്ദ്രസർക്കാർ. ആകെ വരുമാനത്തിന്റെ 50 ശതമാനം വിവോ നികുതി ഒഴിവാക്കുന്നതിനായി ചൈനയിലേക്ക് മാറ്റിയെന്നും ഇ.ഡി വ്യക്തമാക്കി. 62,476 കോടിയാണ് ഇത്തരത്തിൽ ചൈനയിലേക്ക് മാറ്റിയത്.

തുടർന്ന് 465 കോടി രൂപ മൂല്യം വരുന്ന വിവോയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയായിരുന്നു. വിവോയുടേയും 23ഓളം അനുബന്ധ കമ്പനികളുടേയും ഓഫീസുകളിൽ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചത്. ജൂലൈ അഞ്ചിനാണ് വിവോയുടെ വിവിധ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.

വിവോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ നിരീക്ഷണത്തിലാണെന്നും ഇ.ഡി അറിയിച്ചു. ചൈനീസ് പൗരൻമാരുൾപ്പടെയുള്ള വിവോയിലെ പല ജീവനക്കാരും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇ.ഡി കൂട്ടിച്ചേർത്തു.

Tags:    
News Summary - Vivo remitted Rs 62,476 crore to China to avoid getting taxed in India, ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.