പിടിച്ചു നിൽക്കാൻ അവസാന ശ്രമവുമായി വോഡഫോൺ-ഐഡിയ

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വോഡഫോൺ-ഐഡിയ വിപണിയിൽ പിടിച്ചു നിൽക്കാൻ അവസാന ശ്രമവുമായി രംഗത്ത്​. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ്​ കമ്പനിയുടെ ശ്രമം. ടെലികോം കമ്പനികൾ തമ്മിൽ താരിഫ്​ യുദ്ധം കടുത്തതോടെയാണ്​ വോഡഫോൺ-ഐഡിയ വലിയ പ്രതിസന്ധിയിലേക്ക്​ നീങ്ങിയത്​.

ടെലികോം കമ്പനികൾക്ക്​ ഫണ്ട്​ നൽകുന്ന അ​പ്പോളോ ഗ്ലോബൽ മാനേജ്​മെന്‍റ്​ എന്ന സ്ഥാപനവുമായി കരാറിലെത്താനാണ്​ കമ്പനിയുടെ ശ്രമം. 22,400 കോടിയാണ്​ അപ്പോളോ വോഡഫോൺ-ഐഡിയയിൽ നിക്ഷേപിക്കുക. എന്നാൽ, ഇടപാടിനെ കുറിച്ചുള്ള ​കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബ്രോഡ്​ബാൻഡ്​, ഒപ്​ടിക്കൽ ഫൈബർ, ഡാറ്റ സെന്‍റർ എന്നിവയുടെ വിൽപന നടത്താനും വോഡഫോൺ-ഐഡിയക്ക്​ പദ്ധതിയുണ്ട്​. നിലവിൽ കമ്പനിയിൽ വോ​ഡഫോണിന്​ 44.39 ശതമാനവും ഐഡിയക്ക്​ 27.66 ശതമാനം ഓഹരിയുമാണ്​ ഉള്ളത്​. 

Tags:    
News Summary - Vodafone Idea Turns to $3 Billion of Private Equity Funding for Solving Cash Crunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.