നൂറുകണക്കിന് കോർപ്പറേറ്റ് ജോലികൾ ഒഴിവാക്കാനൊരുങ്ങി വാൾമാർട്ട്

വാഷിങ്ടൺ: യു.എസ് റീടെയിൽ ഭീമൻ വാൾമാർട്ട് നൂറുകണക്കിന് കോർപ്പറേറ്റ് ജോലികൾ ഒഴിവാക്കുന്നു. വാൾസ്​ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വാൾമാർട്ടിന്റെ ചെറിയ ഓഫീസുകളായ ഡള്ളാസ്, അറ്റ്ലാന്റ, ടോർണാന്റോ എന്നിവിടങ്ങളിൽ നിന്നുള്ളവരോട് സെൻട്രൽ ഹബ്ബിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്.

ബെന്റോവില്ല, ഹോബോക്കൻ, ദക്ഷിണ കാലിഫോർണിയ എന്നിവിടങ്ങളിലെ ഹബ്ബുകളിലേക്ക് മാറാനാണ് വാൾമാർട്ട് നൽകിയിരിക്കുന്ന നിർദേശം. വീട്ടിലിരുന്ന ജോലി ചെയ്യാൻ ചില ജീവനക്കാർക്ക് ഇപ്പോഴും വാൾമാർട്ട് അവസരമൊരുക്കുന്നുണ്ട്. ഇവരോടും ഓഫീസുകളിൽ തിരിച്ചെത്താൻ കമ്പനി നിർദേശം നൽകിയിട്ടുണ്ട്.

2024 ജനുവരി 31ലെ കണക്കുപ്രകാരം വാൾമാർട്ടിന് 2.1 മില്യൺ ജീവനക്കാരാണ് ഉള്ളത്. 2026 ഓടെ 65 ശതമാനം സ്റ്റോറുകളും ഓട്ടോമേഷനിലേക്ക് മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ജീവനക്കാരുടെ എണ്ണം വലിയൊരു അളവ് വരെ കുറക്കാൻ കഴിയുമെന്നാണ് വാൾമാർട്ടിന്റെ പ്രതീക്ഷ. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല.

Tags:    
News Summary - Walmart is scraping hundreds of corporate staff, restricts remote work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.