വാഷിങ്ടൺ: ചൈനീസ് വിഡിയോ ഷെയറിങ് ആപായ ടിക് ടോകിനെ വാങ്ങാൻ മൈക്രോസോഫ്റ്റിനൊപ്പം ചേർന്ന് വാൾമാർട്ടും. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ടിക് ടോകിെൻറ ഉടമസ്ഥരായ ബൈറ്റ്ഡാൻസുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ടിക് ടോകിെൻറ വടക്കേ അമേരിക്ക, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയിടങ്ങളിലെ ബിസിനസ് വിൽക്കാനാണ് ബൈറ്റ്ഡാൻസിെൻറ പദ്ധതി. 25 മുതൽ 30 ബില്യൺ ഡോളറിന് ടിക് ടോകിെന വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. മൈക്രോസോഫ്റ്റിന് പുറമേ ഒറാക്കിളും ടിക് ടോകിനായി രംഗത്തുണ്ട്.
പരസ്യരംഗത്ത് ടിക് ടോകിെൻറ സാധ്യതകളാണ് ആപിൽ കണ്ണുവെക്കാൻ മൈക്രോസോഫ്റ്റിനെയും വാൾമാർട്ട് പ്രേരിപ്പിക്കുന്നത്. നേരത്തെ ടിക് ടോകുമായുള്ള സാമ്പത്തിക ഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. അതേസമയം, ടിക് ടോക് ഇന്ത്യയുടെ വിൽപനയെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.