വാൾട്ട്​ ഡിസ്​നിയുടെ ആദ്യ വനിത ചെയർമാനായി സൂസൻ അർണോൾഡ്​

ലോക പ്രശസ്​ത വിനോദ കമ്പനിയായ വാൾട്ട്​ ഡിസ്​നിക്ക്​ ആദ്യമായി ഒരു വനിത ചെയർമാൻ. ഡിസംബർ 31നാണ്​ കമ്പനിയുടെ പുതിയ ചെയർമാനായി സൂസൻ അർണോൾഡ്​ സ്​ഥാനമേൽക്കുക.

98 വർഷത്തിൽ ആദ്യമായാണ്​ വാൾട്ട്​ ഡിസ്​നിക്ക്​ ഒരു വനിത ചെയർമാൻ. 2018 മുതൽ കമ്പനിയുടെ സ്വതന്ത്ര ലീഡ്​ ഡയറക്​ടർമാരിൽ ഒരാളാണ്​ സൂസൻ. റോബർട്ട്​ എ ഇഗറിന്‍റെ പിൻഗാമിയായാണ്​ സൂസൻ ചെയർമാൻ സ്​ഥാനത്തെത്തുക.

14 വർഷമായി ഡിസ്​നി ബോർഡ്​ മെമ്പറാണ്​ സൂസൻ. അതിനുമുമ്പ്​ ഇക്വിറ്റി ഇൻവെസ്റ്റ്​മെന്‍റ്​ സ്​ഥാപനമായ കാർലൈൻ ഗ്രൂപ്പിന്‍റെ ഓപ്പറേറ്റിങ്​ എക്​സിക്യൂട്ടിവായിരുന്നു അവർ. അവിടെ 2013 മുതൽ 2021 വരെ ​സേവനം അനുഷ്​ഠിച്ചു.

ഡിസ്​നിയിലെ 15 വർഷത്തെ സേവനത്തിന്​ ശേഷമാണ്​ ഇഗറിന്‍റെ പടിയിറക്കം. 2020ൽ കമ്പനിയുടെ ചീഫ്​ എക്​സിക്യൂട്ടീവ്​ സ്​ഥാനത്തുനിന്ന്​ അദ്ദേഹം ഒഴിഞ്ഞിരുന്നു.

Tags:    
News Summary - Walt Disney appoints Susan Arnold as Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.