മുകേഷ് അംബാനി തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു; 1.5 കോടി സംഭാവന നൽകി

തിരുപ്പതി: വ്യവസായ ഭീമനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ സന്ദർനം നടത്തി. മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികയോടൊപ്പമാണ് മുകേഷ് അംബാനി എത്തിയത്.

തിരുമല തിരുപ്പത ദേവസ്ഥാനത്തിന് 1.5 കോടി രൂപ സംഭാവനയായും അദ്ദേഹം നൽകി. ​വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രാർഥിക്കുന്നതിനാണ് എത്തിയത്. ഓരോ വർഷവും ക്ഷേത്രം മെച്ചപ്പെടുന്നതിൽ സന്തോഷമുണ്ട്. ഇത് ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ മുകേഷ് അംബാനി സന്ദർശനം നടത്തിയിരുന്നു.

Tags:    
News Summary - Watch: Mukesh Ambani, Son's Fiancee Visit Andhra Temple, Donate ₹ 1.5 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.