20 ശതമാനം ജീവനക്കാരെ യാഹു പിരിച്ചുവിടുന്നു

വാഷിങ്ടൺ: 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യാഹു. ആകെ ജീവനക്കാരിൽ 20 ശതമാനത്തെയാണ് കമ്പനി ഒഴിവാക്കുന്നത്. ടെക് വിഭാഗത്തിലെ ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യാഹു വിശദീകരിച്ചിട്ടുണ്ട്.

പുതിയ നീക്കത്തോടെ ടെക് വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരുടേയും ജോലി പോകും. ഈയാഴ്ച 1000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. നിലവിൽ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റാണ് യാഹുവിന്റെ ഉടമസ്ഥർ.

പരസ്യവരുമാനത്തിൽ ഉൾപ്പടെ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് യാഹു പിരിച്ചുവിടലിനൊരുങ്ങുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി പല കമ്പനികളും യാഹുവുമായുള്ള പരസ്യ കരാറുകളിൽ നിന്നും പിൻവാങ്ങുകയാണ്.

ഗോൾഡ്മാൻ സാച്ചസ്, ആൽഫബെറ്റ് തുടങ്ങി നിരവധി യു.എസ് ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും കാരണം ഡിമാൻഡിലുണ്ടായ കുറവാണ് ജീവനക്കാരെ ഒഴിവാക്കാനുള്ള കാരണം. 

Tags:    
News Summary - Yahoo to lay off more than 20% of staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.