യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. ട്വിറ്റർ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ഇലോൺ മസ്ക് ഞായറാഴ്ച ഉച്ചക്കാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 'എല്ലാതരത്തിലുമുള്ള വെരിഫിക്കേഷൻ നടപടികളും ഇപ്പോൾ തന്നെ നവീകരിക്കും' എന്നാണ് ട്വീറ്റ് ചെയ്തത്. എന്ത് തരത്തിലുള്ള മാറ്റമാണ് വെരിഫിക്കേഷനിലുണ്ടാവുക എന്നതിനെ കുറിച്ച് വിശദീകരണമൊനും നൽകിയിട്ടില്ല.
അതേസമയം, വെരിഫൈഡ് യൂസഫറാണെന്ന നീല ടിക്ക് മാർക്കിന് ചാർജ് ഇൗടാക്കുന്ന കാര്യം ട്വിറ്ററിന്റെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. നീല ടിക്കിനായി യൂസർ പ്രതിമാസം 4.99 ഡോളർ നൽകി ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ വെരിഫിക്കേഷൻ മാർക്ക് നഷ്ടമാകും. ഇക്കാര്യത്തിൽ അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും വെരിഫിക്കേഷൻ ട്വിറ്റർ ബ്ലൂവിന്റെ ഭാഗമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റർ ബ്ലൂ പ്രവർത്തനം തുടങ്ങിയത്. ട്വിറ്ററിന്റെ ആദ്യ സബ്സ്ക്രിപ്ഷൻ സർവീസായിരുന്നു ട്വിറ്റർ ബ്ലൂ. ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ ബ്ലൂ വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.