മലപ്പുറം: പുരുഷ വസ്ത്ര വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ അഡ്രസ് മെൻസ് അപ്പാരൽസിന്റെ കേരള ഔട്ട്ലെറ്റുകളുടെ ബിസിനസ് ക്യാമ്പയിന്റെ ഭാഗമായുള്ള ഫോക്കസ് 2022ന്റെ ബ്രാൻഡ് അംബാസിഡറായി മോട്ടിവേഷണൽ സ്പീക്കർ സി.പി ശിഹാബ് വരുന്നു.
കോവിഡ് മൂലം നിർജ്ജീവമായ വസ്ത്ര വിപണന മേഖല ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് 2022 രൂപീകരിച്ചത്. 2008 ൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച അഡ്രസിന് നിലവിൽ 12 രാജ്യങ്ങളിലായി അറുപതോളം ഔട്ലെറ്റുകളുണ്ട്.
ഇതാദ്യമായാണ് അംഗപരിമിതിയുള്ള ഒരാൾ കേരളത്തിൽ നിന്നും ഇത്തരത്തിൽ ചുമതലയേൽക്കുന്നത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് അഡ്രസിന്റെ ഗ്ലോബൽ ബ്രാന്റ് അംബാസിഡർ.
വെല്ലുവിളികളെ അതിജീവിച്ച ശിഹാബിനെ തിരഞ്ഞെടുക്കുന്നത് മറ്റുള്ളവർക്ക് ഏറെ പ്രചോദനം നൽകുമെന്ന് ചെയർമാനും എം.ഡിയുമായ ശംസുദ്ദീൻ നെല്ലറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ ശംസുദ്ദീൻ നെല്ലറ, സി.പി ശിഹാബ്, ഡയറക്ടർ മുഹമ്മദ് ഷഹീർ, ഓപ്പറേഷൻസ് മാനേജർ ഫൈസൽ പകരനെല്ലൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.