മലബാർ ഗോൾഡ്
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ 100 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 25 കിലോ സ്വർണം വിജയിക്കാൻ അവസരമൊരുക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഷോറൂമിൽ നിന്ന് ഓരോ 500 ദിർഹമിന്റെ സ്വർണാഭരണ പർച്ചേസിനോടൊപ്പവും റാഫിൾ കൂപ്പൺ ലഭിക്കും. 500 ദിർഹമിന്റെ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താവിന് രണ്ട് കൂപ്പൺ വീതം ലഭ്യമാകും. മലബാറിന്റെ യു.എ.ഇയിലെ എല്ലാ ഔട്ട്ലറ്റുകളിലും ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഓഫർ ലഭ്യമാകും. എല്ലാവർക്കും ആഘോഷത്തിന്റെയും വിജയത്തിന്റെയും മികച്ച ഷോപ്പിങ് അനുഭവം ഉണ്ടാകട്ടെയെന്ന് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.
എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ദേരയിലെ പുതിയ ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിൽ നടക്കുന്ന റാഫിൾ ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നാലു വിജയികൾക്കായി ഒരു കിലോഗ്രാം സ്വർണം സമ്മാനിക്കും.കാമ്പയിന്റെ അവസാന ഘട്ടത്തിൽ നടത്തുന്ന മെഗാഡ്രോയിലൂടെ 12 വിജയികൾക്കായി മൂന്ന് കിലോഗ്രാം സ്വർണവും സമ്മാനമായി ലഭിക്കും. ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ മികവുറ്റതാക്കാൻ 18, 22 കാരറ്റുകളിൽ രൂപകൽപന ചെയ്ത സ്വർണ, വജ്ര, രത്നാഭരണങ്ങളുടെ അപൂർവ ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്.
ജോയ് ആലുക്കാസ്
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് 25 കിലോ സ്വർണ സമ്മാനവുമായി ജോയ് ആലുക്കാസ്. 100 ഭാഗ്യശാലികൾക്കാണ് 25 കിലോ സ്വർണം ലഭിക്കുക. ഡിസംബർ 15 മുതൽ ജനുവരി 29 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവൽ ഓഫർ. ജോയ് ആലുക്കാസിന്റെ ദുബൈയിലെ എല്ലാ ഔട്ട്ലറ്റുകളിലും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫർ ലഭ്യമാണ്. 500 ദിർഹമിന്റെ സ്വർണം വാങ്ങുന്നവർക്ക് ഒരു റാഫിൾ ടിക്കറ്റ് ലഭിക്കും. അതേസമയം, 500 ദിർഹമിന്റെ വജ്രാഭരണമോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്നവർക്ക് രണ്ട് റാഫിൾ ടിക്കറ്റുകൾ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്ന നറുക്കെടുപ്പിൽ നാല് വിജയികൾക്ക് കാൽ കിലോ വീതം സ്വർണം നേടാം. ഇതിനുപുറമെ മെഗാ ഡ്രോയിൽ 12 വിജയികൾക്ക് മൂന്നുകിലോ വീതം സ്വർണവും സമ്മാനമായി ലഭിക്കും.
ഉപഭോക്താക്കൾക്ക് ഷോപ്പിങ് പ്രത്യേക അനുഭവമാക്കിമാറ്റാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഡി.എസ്.എഫിന്റെ 28ാം സീസൺ ജോയ് ആലുക്കാസിനെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ളതാണ്.ഉപഭോക്താക്കൾക്ക് ഓഫർ ലഭിക്കുക മാത്രമല്ല, സ്വർണസമ്മാനം കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.