സ്വർണത്തിനും മൊബൈലിനും വില കുറയും; പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില കൂടും

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിച്ചതോടെ ​സ്വർണത്തിൽ തുടങ്ങി മൊബൈൽ ഫോണിന് വരെ രാജ്യത്ത് വില കുറയും. അർബുദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്വർണം, പ്ലാറ്റിനം വെള്ളി, തുകൽ ഉൽപന്നങ്ങൾ, കടൽ വിഭവങ്ങൾ, ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവക്കാവും വില കുറയും.

അമോണിയം നൈട്രേറ്റ്, പി.വി.സി ​ഫ്ലെക്സ് ബാനർ, ടെലികോം ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിക്കും.

രാജ്യത്ത് ഉയരുന്ന തൊഴിലില്ലായ്മ മറികടക്കാൻ ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര​ മോദി സർക്കാറിന്റെ ഒന്നാം ബജറ്റ്. തൊഴിൽ സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം നൈപുണ്യ വികസനത്തിനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് പദ്ധതി അടക്കമുള്ളവ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മൂന്ന് തവണയായി 15,000 രൂപ വരെ തൊഴിലാളികൾക്ക് നൽകുമെന്ന പ്രഖ്യാപനം വൻമാറ്റം ലക്ഷ്യമിട്ടാണ്.

പതിവ് പോലെ പുതിയ സ്കീമിൽ ആദായ നികുതിയിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്കീമിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 50,000ത്തിൽ നിന്നും 75,000 രൂപ വരെയാക്കി ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമേ ഇ-കൊമേഴ്സ് കമ്പനികൾക്കുള്ള ടി.ഡി.എസ് 0.1 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിനും ആ​ന്ധ്രക്കുമുള്ള പ്രത്യേക പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

Tags:    
News Summary - Gold and mobile prices will fall; The price of plastic products will increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.