നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: ജി.​എ​സ്.​ടി വ​രു​ന്ന​തി​ന്​ മു​മ്പു​ള്ള നി​കു​തി കു​ടി​ശ്ശി​ക​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​യി പ്ര​ഖ്യാ​പി​ച്ച ആം​ന​സ്റ്റി പ​ദ്ധ​തി, നി​യ​മ​സ​ഭ​യി​ൽ ധ​ന​കാ​ര്യ ബി​ൽ പാ​സാ​യ​തോ​ടെ നി​ല​വി​ൽ വ​ന്നു. ജി.​എ​സ്.​ടി മു​മ്പു​ള്ള നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന 2020 വ​രെ​യു​ള്ള വി​വി​ധ നി​കു​തി കു​ടി​ശ്ശി​ക​ക​ൾ​ക്കാ​ണ്​ ആം​ന​സ്റ്റി ബാ​ധ​ക​മാ​വു​ക. നാ​ല്​ സ്ലാ​ബു​ക​ളാ​യാ​ണ്​ പ​ദ്ധ​തി. മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മം, പൊ​തു​വി​ൽ​പ​ന നി​കു​തി നി​യ​മം, ആ​ഡം​ബ​ര നി​കു​തി, നി​കു​തി​യി​ൻ​മേ​ലു​ള്ള സ​ർ​ച്ചാ​ർ​ജ് എ​ന്നീ ഇ​ന​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക പി​രി​ക്കാ​നാ​യാ​ണ് പ​ദ്ധ​തി. പ​ലി​ശ​യും പി​ഴ​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ന​ൽ​കും. ഡി​സം​ബ​ർ 31വ​രെ​യാ​ണ് കാ​ലാ​വ​ധി.

സ്ലാ​ബ് ഒ​ന്ന്

50,000 രൂ​പ​വ​രെ നി​കു​തി തു​ക​യു​ള്ള കു​ടി​ശ്ശി​ക​ അ​വ​യു​ടെ പി​ഴ​യും പ​ലി​ശ​യു​മ​ട​ക്കം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. 22,667 പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ടി​ശ്ശി​ക​യു​ള്ള​വ​ർ. ആ​കെ കു​ടി​ശ്ശി​ക​യു​ടെ ഒ​രു ശ​ത​മാ​ന​മാ​ണ് ഈ ​വി​ഭാ​ഗ​ം.

സ്ലാ​ബ് ര​ണ്ട്

50,000 രൂ​പ മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ നി​കു​തി തു​ക​യു​ള്ള കു​ടി​ശ്ശി​ക​ക​ൾ​ക്ക് നി​കു​തി തു​ക​യു​ടെ 30 ശ​ത​മാ​നം അ​ട​ച്ചാ​ൽ മ​തി​യാ​കും. ഇ​ത്ത​ര​ത്തി​ൽ കു​ടി​ശ്ശി​ക​യു​ള്ള​വ​ർ 21,436 പേ​രാ​ണ്.

സ്ലാ​ബ് മൂ​ന്ന്

10 ല​ക്ഷം രൂ​പ മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ നി​കു​തി തു​ക​യു​ള്ള കു​ടി​ശ്ശി​ക​യു​ള്ള​വ​ർ. ര​ണ്ടു ത​ര​ത്തി​ലാ​ണ് ഇ​വ​ർ​ക്കു​ള്ള ആം​ന​സ്റ്റി. നി​യ​മ വ്യ​വ​ഹാ​ര​ത്തി​ൽ അ​പ്പീ​ലു​ള്ള കു​ടി​ശ്ശി​ക​ക​ൾ​ക്ക് നി​കു​തി തു​ക​യു​ടെ 40 ശ​ത​മാ​നം ഒ​ടു​ക്ക​ണം. നി​യ​മ വ്യ​വ​ഹാ​ര​ത്തി​ൽ അ​പ്പീ​ൽ ഇ​ല്ലാ​ത്ത കു​ടി​ശ്ശി​ക​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് നി​കു​തി തു​ക​യു​ടെ 50 ശ​ത​മാ​നം അ​ട​ച്ചാ​ൽ മ​തി​. 6204 വ്യാ​പാ​രി​ക​ൾ​ക്കാ​യി 2678 കോ​ടി രൂ​പ​യു​ടെ നി​കു​തി കു​ടി​ശ്ശി​ക​യാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

സ്ലാ​ബ് നാ​ല്

ഒ​രു കോ​ടി രൂ​പ​യി​ൽ അ​ധി​കം നി​കു​തി​യു​ള്ള​വ​ർ​ക്കും ര​ണ്ടു ത​ര​ത്തി​ലാ​ണ് ആം​ന​സ്റ്റി. അ​പ്പീ​ലു​ള്ള കു​ടി​ശ്ശി​ക​ക​ൾ​ക്ക് നി​കു​തി 

Tags:    
News Summary - One-time settlement of tax arrears scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.