തിരുവനന്തപുരം: വർഷം രണ്ടര ലക്ഷത്തിൽ കൂടുതലുള്ള പി.എഫ് നിക്ഷേപങ്ങളുടെ പലിശക്ക് ആദായനികുതി ബാധകമാക്കി. ആദായനികുതി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റം നടപ്പാക്കാൻ ശമ്പള വിതരണ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന ധനവകുപ്പ് നിർദേശം നൽകി. 2021 ഏപ്രിൽ ഒന്നുമുതൽ ഇതിന് പ്രാബല്യമുണ്ടാകും. 2021 ലെ കേന്ദ്ര ബജറ്റ് നിർദേശപ്രകാരമാണ് നടപടികൾ.
പി.എഫിലേക്ക് വർഷം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപത്തിന് പലിശയില്ല. അതിൽ കൂടുതൽ നടത്തുന്ന നിക്ഷേപങ്ങൾ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. അതിന് പലിശ വരും. ഈ അക്കൗണ്ടിലുള്ള തുകക്ക് വരുന്ന പലിശക്ക് തുടർന്നും നികുതി നൽകണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾക്ക് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖല, സഹകരണ, സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകി. കേന്ദ്രം വരുത്തിയ ചട്ട ഭേദഗതിയും ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സാധാരണ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശക്ക് നികുതിയില്ലാത്തതിനാൽ പല ജീവനക്കാരും കൂടുതൽ തുക പി.എഫിലേക്ക് നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിന് പരിധിയുമുണ്ടായിരുന്നില്ല. നികുതിരഹിത നിക്ഷേപപരിധി അഞ്ചു ലക്ഷമായിരിക്കും. ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്‍കരണത്തെതുടർന്ന് വരുന്ന കുടിശ്ശിക എന്നിവ പി.എഫിൽ ലയിപ്പിക്കുമ്പോഴും അഞ്ചുലക്ഷംതന്നെയായിരിക്കും പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.