ആഡംബര കാർ വിൽപന ഇതാദ്യമായി ഒരു വർഷത്തിൽ 50,000 എണ്ണം കടക്കുകയാണ്. 2024ൽ ഇന്ത്യയിൽ ഓരോ മണിക്കൂറിലും 50 ലക്ഷം രൂപക്ക് മുകളിൽ വിലയുള്ള ആറ് കാറുകൾ വിറ്റു. വിൽപന ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിൽ ആഡംബര കാർ നിർമാതാക്കൾ 2025ൽ രണ്ട് ഡസനിലധികം പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങുകയാണ്. 2025ൽ വ്യവസായം 8-10 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഡി ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലൻ പറഞ്ഞു.

മെഴ്സിഡസ് ബെൻഡ് 2024ലെ വിൽപന ജനുവരി ആദ്യം പ്രഖ്യാപിക്കും. 20,000 കാറുകളുടെ വിൽപനയോടെ ഈ വർഷം അവസാനിപ്പിക്കാൻ കഴിയുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സന്തോഷ് അയ്യർ പറഞ്ഞു. സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിൽ കമ്പനിയുടെ വിൽപന 13 ശതമാനം വർധിച്ച് 14,379 യൂനിറ്റിലെത്തിയിട്ടുണ്ട്. അടുത്ത വർഷവും കുതിപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


ബി.എം.ഡബ്ല്യു ഇന്ത്യയുടെ വിൽപന സെപ്റ്റംബർ വരെ അഞ്ച് ശതമാനം വളർച്ചയിൽ 10,556 വാഹനങ്ങളിലെത്തി. ഓഡി വിൽപനയിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചില മോഡലുകളുടെ സ്​പെയർ പാർട്സ് ക്ഷാമമാണ് കമ്പനിക്ക് തിരിച്ചടിയായത്. അടുത്ത വർഷം ഈ കുറവ് പരിഹരിച്ച് മുന്നേറാനാണ് ഒരുങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. ആഡംബര കാറുകൾക്ക് നിലവിൽ ഇന്ത്യയിൽ ഒരു ശതമാനം വിപണി വിഹിതമുണ്ട്. മുൻനിര സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതൽ അല്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളിലൊന്നായതിനാൽ വളർച്ച സാധ്യത കൂടുതലാണെന്നാണ് വ്യവസായ വിദഗ്ധർ പറയുന്നത്.

Tags:    
News Summary - A car worth over 50 lakhs is sold every ten minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT