വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറച്ച് എണ്ണ കമ്പനികൾ

ന്യൂഡൽഹി: വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോ ഗ്രാംഭാരമുള്ള വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ 14.5 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണ കമ്പനികൾ വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.

ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ പാചകവാതകത്തിന്റെ വില 1804 രൂപയായി കുറഞ്ഞു. കഴിഞ്ഞ കുറേമാസങ്ങളിൽ എണ്ണ കമ്പനികൾ വാണിജ്യ പാചകവാതകത്തിന്റെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക പാചകവാതക വിലയിൽമാറ്റം വരുത്തിയില്ലെങ്കിലും വാണിജ്യ പാചകവാതക വില വർധനക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയി​ലാണ്എണ്ണ കമ്പനികൾ വില കുറക്കുന്നത്.

വാണിജ്യ പാചകത്തിന്റെ വില കുറച്ചത് റസ്റ്ററന്റ് പോലുള്ള വ്യവസായം നടത്തുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

അതേസമയം സ്വർണവിലയിൽ ഇന്ന് വർധനയുണ്ടായി. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. 57,200 രൂപയായാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 7150 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

Tags:    
News Summary - State-run OMCs cut commercial LPG and ATF prices, effective January 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT