മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിൽ വൻ നിേക്ഷപമുള്ള മൂന്ന് വിദേശ സ്ഥാപനങ്ങൾക്കെതിരെ നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) നടപടി. ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാത്തതിനാൽ കള്ളപ്പണ നിരോധന നിയമപ്രകാരം ഈ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയായിരുെന്നന്ന വാർത്ത ഇക്കണോമിക് ടൈംസാണ് പുറത്തു വിട്ടത്. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പിെൻറ ഒാഹരികൾ കൂപ്പുകുത്തി.
നടപടി നേരിട്ട സ്ഥാപനങ്ങൾക്ക് അദാനി ഗ്രൂപ്പിൽ 43,500 കോടിരൂപയുടെ നിക്ഷേപമാണുള്ളത്. ഈ നിക്ഷേപത്തിനാണ് ഇതോടെ വിലക്ക് ബാധകമാകുക. അദാനി ഗ്രൂപ്പിെൻറ ഓഹരികളുടെ മൂല്യം അഞ്ചു മുതൽ 20 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇതോടെ ഓഹരി ഉടമകൾക്ക് കോടികളുടെ നഷ്ടമുണ്ടായി. എന്നാൽ, മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും വിദേശ നിേക്ഷപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ് വ്യക്തമാക്കി. മൂന്നു സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മേയ് 31നോ അതിനു മുേമ്പാ മരവിപ്പിച്ചതായി എൻ.എസ്.ഡി.എല്ലിെൻറ വെബ്സൈറ്റിലുണ്ട്. എന്നാൽ, കാരണം വ്യക്തമാക്കിയിട്ടില്ല. അദാനി എൻ റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയിലാണ് മൂന്നു വിദേശ കമ്പനികളുടെയും നിക്ഷേപം. അദാനി ഗ്രൂപ്പിെൻറ ആറ് കമ്പനികളാണ് ഒാഹരി വിപണിയിൽ ലിസ് റ്റ് ചെയ്തിട്ടുള്ളത്. അദാനി പോർട്ട്സ്,അദാനി പവർ എന്നിവയാണ് മറ്റു രണ്ടു കമ്പനികൾ.
അൽബുല ഇൻവെസ് റ്റ്മെൻ റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതോടെ ഈ സ്ഥാപനങ്ങൾക്ക് പഴയ ഓഹരികൾ വിൽക്കാനോ പുതിയത് വാങ്ങാനോ സാധിക്കില്ല. മൊറീഷ്യസ് ആസ്ഥാനമായി രജിസ് റ്റർ ചെയ്ത മൂന്നു സ്ഥാപനങ്ങൾക്കും ഒരേ വിലാസമാണെന്നും ഇവക്ക് വെബ്സൈറ്റുകളില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു.അദാനി എൻ റർപ്രൈസസിെൻറ ഓഹരികൾക്ക് 20 ശതമാനമാണ് ഇടിവുണ്ടായത്.
വളർച്ച അതിവേഗം
അദാനി. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 14ാം സ്ഥാനം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമൻ. ഗ്രൂപ്പിെൻറ ഓഹരികളിൽ ഈയിടെയുണ്ടായ കുതിച്ചു കയറ്റമാണ് അദാനിയെ അതിസമ്പന്നരുടെ പട്ടികയിൽ കൂടുതൽ മുന്നിലെത്തിച്ചത്. 77700 കോടി ഡോളറായാണ് (ഏകദേശം 57 ലക്ഷം കോടി രൂപ) ഇദ്ദേഹത്തിെൻറ ആസ്തി വർധിച്ചത്. 2021ൽ ജൂൺ 11 വരെ മാത്രം 4320 കോടി ഡോളറിെൻറ (ഏകദേശം 3.16 ലക്ഷം കോടി രൂപ) വർധന. തിങ്കളാഴ്ച ഓഹരിമൂല്യം ഇടിഞ്ഞതോടെ അദാനിയുടെ സമ്പത്തിൽ 730 കോടി ഡോളറിെൻറ (ഏകദേശം 53,420 കോടി രൂപ) കുറവുണ്ടായതായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.