സ​​മ്പാ​​ദ്യ ശീ​​ല​​ത്തി​​ൽ പ്ര​​വാ​​സി​​ക​​ളു​​ടെ ആ​​ദ്യ ഗു​​രു; ര​​ജ​​ത ജൂ​​ബി​​ലി നി​​റ​​വി​​ൽ ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത്ത്​ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വി​​സ​​സ്​

സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി​​ക​​ളെ സ​​മ്പാ​​ദ്യ ശീ​​ലം പ​​ഠി​​പ്പി​​ച്ച ഗു​​രു​​സ്ഥാ​​നി​​യ​​നാ​​യ ഒ​​രു മ​​ല​​യാ​​ളി​​യു​​ണ്ട്​ ഇ​​ങ്ങ്​ യു.​​എ.​​ഇ​​യി​​ൽ. മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളി​​ലും ഓ​​ഹ​​രി​​ക​​ളി​​ലും നി​​ക്ഷേ​​പ​​ത്തി​​ന്​ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി സെ​​ക്യൂ​​രി​​റ്റീ​​സ്​ ആ​​ൻ​​ഡ്​ ക​​മ്മോ​​ഡി​​റ്റീ​​സ്​ അ​​തോ​​റി​​റ്റി​​യി​​ൽ നി​​ന്ന്​ ലൈ​​സ​​ൻ​​സ്​ നേ​​ടി​​യ യു.​​എ.​​ഇ​​യി​​ലെ ആ​​ദ്യ ക​​മ്പ​​നി​​ക​​ളി​​ൽ ഒ​​ന്നാ​​യ ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത്​ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വി​​സ​​സി​​ന്‍റെ സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ കെ.​​വി ഷം​​സു​​ദ്ദീ​​ൻ. 70ക​​ളി​​ൽ ഓ​​ഹ​​രി വി​​പ​​ണി​​യെ ഊ​​ഹ​​ക്ക​​ച്ച​​വ​​ടം മാ​​ത്ര​​മാ​​യി ക​​ണ്ട്​ മാ​​റ്റി​​നി​​ർ​​ത്തി​​യി​​രു​​ന്ന പ്ര​​വാ​​സ ലോ​​ക​​ത്തെ ഇ​​ന്ത്യ​​ൻ ജ​​ന​​സ​​മൂ​​ഹ​​ത്തി​​ന് മു​​ന്നി​​ൽ സ​​മ്പാ​​ദ്യ ശീ​​ല​​ത്തി​​ന്‍റെ പു​​തി​​യ അ​​ധ്യാ​​യ​​ത്തി​​ന്​ തു​​ട​​ക്ക​​മി​​ട്ട​​ത്​ ഇ​​ദ്ദേ​​ഹ​​മാ​​യി​​രു​​ന്നു.

13ാം വ​​യ​​സ്സി​​ൽ തു​​ട​​ങ്ങി​​യ സ​​മ്പാ​​ദ്യ ശീ​​ല​​ത്തി​​ൽ നി​​ന്ന്​ ആ​​ർ​​ജി​​ച്ചെ​​ടു​​ത്ത അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ക​​രു​​ത്താ​​ണ് 78ാം വ​​യ​​സ്സി​​ലും ഓ​​ഹ​​രി വി​​പ​​ണ​​ന രം​​ഗ​​ത്ത്​ സ​​ർ​​വ​​വി​​ജ്​​​ഞാ​​ന കോ​​ശ​​മാ​​യി നി​​ല നി​​ൽ​​ക്കാ​​നു​​ള്ള ഷം​​സു​​ദ്ധീ​​ന്‍റെ പി​​ൻ​​ബ​​ലം. പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​വ​​ഹ​​ർ ലാ​​ൽ നെ​​ഹ്​​​റു തു​​ട​​ക്ക​​മി​​ട്ട ഭാ​​ര​​ത്​ സേ​​വ​​ക്​ സ​​മാ​​ജ്​ സം​​രം​​ഭ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​രം​​ഭി​​ച്ച നാ​​ഷ​​ന​​ൽ സേ​​വി​​ങ്​ സ്കീ​​മാ​​ണ് ഷം​​സു​​ദ്ദീ​​നി​​ലെ സ​​മ്പാ​​ദ്യ ശീ​​ല​​ത്തെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്​. ആ ​​പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​മാ​​കാ​​നാ​​യി 100 എ​​ൻ.​​എ​​സ്​ സ്റ്റാ​​മ്പ്​ വാ​​ങ്ങാ​​നു​​ള്ള പൈ​​സ ഉ​​മ്മ​​യി​​ൽ നി​​ന്ന്​​ വാ​​ങ്ങി​​യാ​​ണ് സ​​മ്പാ​​ദ്യ​​ത്തി​​ന്‍റെ തു​​ട​​ക്കം. 10 പൈ​​സ​​യാ​​യി​​രു​​ന്നു ഒ​​രു സ്റ്റാ​​മ്പി​​ന്​ വി​​ല. 10 രൂ​​പ ന​​ൽ​​കി 100 സ്റ്റാ​​മ്പു​​ക​​ൾ വാ​​ങ്ങി. ശേ​​ഷം അ​​ത്​ കൂ​​ട്ടു​​കാ​​ർ​​ക്ക്​ ന​​ൽ​​കി അ​​​വ​​രേ​​യും സ​​മ്പാ​​ദ്യ ശീ​​ല​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​ക്കി. 1970ക​​ളി​​ൽ​ ദു​​ബൈ​​യി​​​ലെ​​ത്തി. അ​​ന്ന്​ പ​​രി​​ച​​യ​​പ്പെ​​ട്ട വ​​യോ​​ധി​​ക​​രാ​​യ ര​​ണ്ട് പ്ര​​വാ​​സി​​ക​​ളു​​ടെ ദ​​യ​​നീ​​യ അ​​വ​​സ്ഥ മ​​ന​​സി​​നെ വ​​ല്ലാ​​തെ വേ​​ദ​​നി​​പ്പി​​ച്ചു. ഏ​​റെ​​കാ​​ലം പ്ര​​വാ​​സ ജീ​​വി​​തം ന​​യി​​ച്ചി​​ട്ടും തി​​രി​​കെ നാ​​ട്ടി​​ലേ​​ക്ക്​ പോ​​കാ​​ൻ പ​​ണ​​മി​​ല്ലാ​​തെ പ്ര​​യാ​​സ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ.

അ​​ന്ന​​ത്തെ തി​​രി​​ച്ച​​റി​​വാ​​ണ്​ ക​​ണ്ടു​​മു​​ട്ടു​​ന്ന​​വ​​രോ​​ടൊ​​ല്ലാം സ​​മ്പാ​​ദ്യ​​ശീ​​ല​​ത്തെ കു​​റി​​ച്ച്​ പ​​റ​​യാ​​ൻ ഷം​​സു​​ദ്ദീ​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്. ​1000 രൂ​​പ​​യാ​​ണെ​​ങ്കി​​ലും കു​​ഴ​​ൽ​​പ്പ​​ണം വ​​ഴി അ​​യ​​ച്ചാ​​ൽ സ്വീ​​ക​​രി​​ക്കി​​ല്ലെ​​ന്ന പി​​താ​​വി​​ന്‍റെ സ്​​​നേ​​ഹ​​ത്തോ​​ടെ​​യു​​ള്ള നി​​ർ​​ദേ​​ശം അ​​നു​​സ​​രി​​ച്ച്​​​ ആ​​ദ്യ​​മാ​​യി എ​​ൻ.​​​ആ​​ർ.​​ഇ എ​​കൗ​​ണ്ട്​ തു​​ട​​ങ്ങി. അ​​തോ​​ടൊ​​പ്പം കു​​റ​​ച്ച​​ധി​​കം എ​​ൻ.​​ആ​​ർ.​​ഇ എ​​കൗ​​ണ്ട് ആ​​രം​​ഭി​​ക്കാ​​നു​​ള്ള ഫോ​​മു​​ക​​ളും ബാ​​ങ്കി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ ​​ഫോ​​മു​​ക​​ൾ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും മ​​റ്റു​​മാ​​യി ന​​ൽ​​കി അ​​വ​​രേ​​യും എ​​ൻ.​​ആ​​ർ.​​ഇ. എ​​കൗ​​ണ്ട്​ തു​​ട​​ങ്ങാ​​ൻ പ്രേ​​രി​​പ്പി​​ച്ചു. യൂ​​ണി​​റ്റ്​ ട്ര​​സ്റ്റ്​ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ എ​​ക​​ണോ​​മി​​ക് ടൈം​​സി​​ൽ ക​​ണ്ട പ​​ര​​സ്യ​​മാ​​ണ്​ മ്യൂ​​ച്ച​​ൽ ഫ​​ണ്ടി​​ലേ​​ക്ക്​ ഷം​​സു​​ദ്ധീ​​നെ വ​​ഴി​​കാ​​ട്ടി​​യ​​തു. യു.​​ടി.​​ഐ​​യു​​ടെ യു.​​എ​​സ്​64 എ​​ന്ന ഫ​​ണ്ടി​​ൽ 1000 ഓ​​ഹ​​രി​​ക​​ൾ​​ക്ക്​ ചേ​​ർ​​ന്നു കൊ​​ണ്ടാ​​ണ് ആ​​രം​​ഭം. അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ച്​ യു.​​ടി.​​ഐ ന​​ൽ​​കി​​യ ഫോ​​മു​​ക​​ൾ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും മ​​റ്റും ന​​ൽ​​കി അ​​വ​​രേ​​യും മ്യൂ​​ച്ച​​ൽ ഫ​​ണ്ടി​​ൽ അം​​ഗ​​മാ​​ക്കി. അ​​തി​​നി​​ടെ യു.​​ടി.​​ഐ എ​​ക്സി​​ക്യു​​ട്ടീ​​വ്​ ട്ര​​സ്റ്റി​​യാ​​യ എ.​​പി കു​​ര്യ​​ൻ അ​​ദ്ദേ​​ഹ​​ത്തെ കാ​​ണ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ ക​​ത്ത​​യ​​ച്ചു. 1976ൽ​​ൽ അ​​ദ്ദേ​​ഹ​​ത്തെ ബോം​​ബെ​​യി​​ൽ പോ​​യി ക​​ണ്ടു. അ​​വി​​ടെ വെ​​ച്ച്​ യു.​​ടി.​​ഐ​​യു​​ടെ ആ​​ദ്യ വി​​ദേ​​ശ ഏ​​ജ​​ന്‍റാ​​യി ഷം​​സു​​ദ്ദീ​​നെ നി​​യ​​മി​​ച്ച​​താ​​യി എ.​​പി കു​​ര്യ​​ൻ പ്ര​​ഖ്യാ​​പി​​ച്ചു.

 

അ​​തോ​​ടെ മ്യൂ​​ച്ച​​ൽ ഫ​​ണ്ടി​​ലേ​​ക്ക്​ ആ​​ളെ ചേ​​ർ​​ക്കു​​ന്ന​​തി​​ൽ ഒ​​രു ഔ​​ദ്യോ​​ഗി​​ക രൂ​​പം വ​​ന്നു. ഇ​​തി​​നി​​ടെ ദു​​ബൈ​​യി​​ൽ സ​​ർ​​ക്കാ​​ർ സ​​ർ​​വി​​സി​​ൽ ജോ​​ലി ല​​ഭി​​ച്ചു. ജോ​​ലി സ​​മ​​യം ഉ​​ച്ച​​വ​​രെ ആ​​യ​​തി​​നാ​​ൽ പി​​ന്നീ​​ട്ടു​​ള്ള സ​​മ​​യം പ്ര​​വാ​​സി​​ക​​ളെ യ.​​എ​​സ്​64​​ൽ ചേ​​ർ​​ക്കു​​വാ​​നാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി. ഓ​​ഹ​​രി നി​​ക്ഷേ​​പ രം​​ഗ​​ത്തേ​​ക്കു​​ള്ള ഔ​​ദ്യോ​​ഗി​​ക തു​​ട​​ക്കം 1976ൽ ​​ആ​​യി​​രു​​ന്നു. ചി​​ല ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി കോ​​ഴി​​ക്കോ​​ട് സ്​​​റ്റേ​​റ്റ്​ ബാ​​ങ്കി​​ൽ ചെ​​ന്ന​​പ്പോ​​ൾ അ​​വി​​ടെ ഒ​​രു കെ​​ൽ​​ട്രോ​​ൺ കൊ​​മ്പോ​​ണ​​ന്‍റ്​ കോ​​പ്ല​​ക്സി​​ന്‍റെ ഐ.​​പി.​​ഒ കാ​​ണാ​​നി​​ട​​മാ​​യി. 10,000 രൂ​​പ​​യു​​ടെ ചെ​​ക്ക്​ ന​​ൽ​​കി അ​​തി​​ൽ ചേ​​ർ​​ന്നു. അ​​ലോ​​ട്ട്​​​മെ​​ന്‍റ് ല​​ഭി​​ച്ചെ​​ങ്കി​​ലും ഓ​​ഹ​​രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ കി​​ട്ടാ​​താ​​യ​​തോ​​ടെ ക​​മ്പ​​നി​​ക്ക് ക​​ത്തെ​​ഴു​​തി.​​ ഇ​​ന്ത്യ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മേ ഐ.​​പി.​​ഒ​​യി​​ൽ പ​​​ങ്കെ​​ടു​​ക്കാ​​ൻ നി​​യ​​മം അ​​നു​​വ​​ദി​​ക്കു​​ന്നു​​ള്ളൂ എ​​ന്നും പ​​ണം റീ​​ഫ​​ണ്ട്​ ചെ​​യ്യ​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു അ​​റി​​യി​​പ്പ്. പ​​ണം തി​​രി​​കെ വാ​​ങ്ങാ​​ൻ ഷം​​സു​​ദ്ദീ​​ൻ ത​​യ്യാ​​റാ​​യി​​ല്ല. പ്ര​​വാ​​സി​​ക​​ൾ​​ക്കും സ്വ​​ന്തം നാ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന നി​​ക്ഷേ​​പ സാ​​ധ്യ​​ത​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കാ​​ൻ അ​​വ​​കാ​​ശ​​മു​​ണ്ടാ​​വ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു ഒ​​രു പോ​​രാ​​ട്ടം ക​​ത്തി​​ലൂ​​ടെ ആ​​രം​​ഭി​​ച്ചു. വി​​ഷ​​യം ഉ​​യ​​ന്ന​​യി​​ച്ച്​​ അ​​ന്ന​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​ക്ക്​ അ​​പേ​​ക്ഷ ന​​ൽ​​കി. ഒ​​ടു​​വി​​ൽ സ​​ർ​​ക്കാ​​ർ അ​​ടു​​ത്ത ബ​​ഡ്ജ​​റ്റി​​ൽ അ​​നു​​മ​​തി ന​​ൽ​​കു​​ക​​യും 40 ശ​​ത​​മാ​​നം റി​​സ​​ർ​​വേ​​ഷ​​നും ന​​ൽ​​കി.

അ​​തേ​​സ​​മ​​യം, ചി​​ല ക​​ട​​ലാ​​സ്സ് ക​​മ്പ​​നി​​ക​​ൾ പ്ര​​വാ​​സി​​ക​​ൾ​​ക്ക്​ മോ​​ഹ​​ന വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ൽ​​കി വ​​ഞ്ചി​​ച്ചു തു​​ട​​ങ്ങി. അ​​തോ​​ടെ​​യാ​​ണ്​ സ​​ത്യ​​സ​​ന്ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഒ​​രു ബ്രോ​​ക്കേ​​റേ​​ജ്​ സ്ഥാ​​പ​​നം തു​​ട​​ങ്ങ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം ഉ​​ട​​ലെ​​ടു​​ക്കു​​ന്ന​​ത്. അ​​ങ്ങ​​നെ 44ാം വ​​യ​​സ്സി​​ൽ സ​​ർ​​ക്കാ​​ർ ജോ​​ലി​ രാ​​ജി​​വെ​​ച്ചു. സ്വ​​ന്തം സ്ഥാ​​പ​​നം തു​​ട​​ങ്ങു​​ന്ന​​തി​​നാ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ ത​​ന്നോ​​ട്​ സ​​ഹ​​ക​​രി​​ക്കാ​​മെ​​ന്നേ​​റ്റ ബ്രോ​​ക്ക​​റേ​​ജ്​ സ്ഥാ​​പ​​ന ഉ​​ട​​മ അ​​റ​​സ്റ്റി​​ലാ​​കു​​ന്ന​​ത്. അ​​തി​​നി​​ടെ ഇ​​ദ്ദേ​​ഹ​​​ത്തി​​ന്‍റെ ഉ​​റ​​പ്പി​​ൽ നി​​ര​​വ​​ധി പേ​​ർ ഓ​​ഹ​​രി​​ക​​ൾ വി​​റ്റി​​രു​​ന്നു. അ​​തി​​ന്‍റെ പ​​ണം പ​​ക്ഷെ, വ​​ന്നി​​രു​​ന്നി​​ല്ല. ത​​ന്നെ വി​​ശ്വ​​സി​​ച്ച​​വ​​രെ കൈ​​വി​​ടാ​​ൻ മ​​ന​​സ്​ അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​നാ​​ൽ സ​​ർ​​ക്കാ​​ർ സ​​ർ​​വി​​സി​​ൽ നി​​ന്ന്​ വി​​ര​​മി​​ച്ച വ​​ക​​യി​​ൽ ല​​ഭി​​ച്ച ഗ്രാ​​റ്റി​​വി​​റ്റി​​യി​​ൽ നി​​ന്ന്​ അ​​വ​​ർ​​ക്ക്​ പ​​ണം ന​​ൽ​​കി.

അ​​തി​​നി​​ടെ കേ​​ര​​ള​​ത്തി​​ൽ കൊ​​ച്ചി​​ൻ സ്​​​റ്റോ​​ക്ക്​ എ​​ക്സ്​​​ചേ​​ഞ്ചി​​ന്​ തു​​ട​​ക്കം കു​​റി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്ത്​ ഒ​​രു ബ്രോ​​ക്ക​​റേ​​ജ്​ സ്ഥാ​​പ​​നം തു​​ട​​ങ്ങ​​ണ​​മെ​​ന്ന്​ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. അ​​തി​​നാ​​യി ജി​​യോ​​ജി​​ത്​ ആ​​ൻ​​ഡ്​ ക​​മ്പ​​നി​​യെ പാ​​ർ​​ട്ട്​​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ തെ​​ര​​ഞ്ഞെ​​ടു​​ത്തു അ​​ങ്ങ​​നെ കെ.​​എ​​സ്.​​ഐ.​​ഡി.​​സി​​യും ജി​​യോ​​ജി​​ത്​ സെ​​ക്യൂ​​രി​​റ്റീ​​സും സം​​യു​​ക്​​​ത​​മാ​​യി ബ്രോ​​ക്ക​​റേ​​ജ്​ സ്ഥാ​​പ​​നം തു​​ട​​ങ്ങി. സി.​​ജെ ജോ​​ർ​​ജാ​​യി​​രു​​ന്നു സ്ഥാ​​പ​​ക​​ൻ. വി​​ദേ​​ശ​​ത്ത്​ പ്ര​​വാ​​സി​​യാ​​യ ഒ​​രാ​​ളെ ത​​ങ്ങ​​ളു​​ടെ പ്ര​​മോ​​ട്ട​​റാ​​യി നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന ആ​​ലോ​​ച​​ന വ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ ഷം​​സു​​ദ്ധീ​​ന്‍റെ പേ​​ര്​ സി.​​ജെ ജോ​​ർ​​ജ്​ നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്. അ​​തു​​വ​​ഴി ജി​​യോ​​ജി​​ത്തി​​ന്‍റെ ഡ​​യ​​റ്​​​ക​​ട​​ർ ബോ​​ഡി​​ൽ ഷം​​സു​​ദ്ദീ​​നും അം​​ഗ​​മാ​​യി. ജി​​യോ​​ജി​​ത്തി​​ന്‍റെ പേ​​രി​​ൽ ഒ​​രു സ്ഥാ​​പ​​നം യു.​​എ.​​ഇ​​യി​​ൽ ആ​​രം​​ഭി​​ക്കാ​​നാ​​യി​​രു​​ന്നു പി​​ന്നീ​​ടു​​ള്ള ശ്ര​​മ​​ങ്ങ​​ൾ. ഇ​​തി​​നാ​​യി സെ​​ൻ​​ട്ര​​ൽ ബാ​​ങ്കി​​ന്‍റെ ലൈ​​സ​​ൻ​​സ്​ വേ​​ണ​​മാ​​യി​​രു​​ന്നു. ആ ​​ശ്ര​​മം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ സൗ​​ദ്​​ മ​​സ​​റോ​​യ്​ എ​​ന്ന വ്യ​​ക്തി​​യു​​മാ​​യി പ​​രി​​ച​​യ​​പെ​​ടു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സു​​ഹൃ​​ത്താ​​യ ശൈ​​ഖ്​ സു​​ൽ​​ത്താ​​ൻ ബി​​ൻ സൗ​​ദ്​ അ​​ൽ ഖാ​​സി​​മി​​യെ ഇ​​ദ്ദേ​​ഹം​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. അ​​ൽ സൗ​​ദ്​ സ്​​​റ്റോ​​ക്ക്​ ആ​​ൻ​​ഡ്​ ബോ​​ണ്ട്​​​സ്​ എ​​ന്ന സ്ഥാ​​പ​​നം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ കു​​ടും​​ബം ന​​ട​​ത്തു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​​ദ്ദേ​​ഹ​​വു​​മാ​​യി ജി​​യോ​​ജി​​ത്തി​​നെ ബ​​ന്ധ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്ന്​ ന​​ട​​ന്ന ച​​ർ​​ച്ച​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ അ​​ൽ സൗ​​ദ്​ സ്​​​റ്റോ​​ക്ക്സ്​​ ആ​​ൻ​​ഡ്​ ബോ​​ണ്ട്​​​സി​​ൽ ജി​​യോ​​ജി​​ത്തും ഷം​​സു​​ദ്ധീ​​നും പ​​ങ്കാ​​ളി​​യാ​​യി ചേ​​രാ​​നു​​ള്ള ക​​രാ​​റി​​ൽ ഒ​​പ്പു​​വെ​​ച്ചു. അ​​ങ്ങ​​നെ 2001ൽ ​​യു.​​എ.​​ഇ​​യി​​ൽ ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത്ത്​ സെ​​ക്യൂ​​രി​​റ്റീ​​സ്​ എ​​ന്ന സ്ഥാ​​പ​​നം തു​​ട​​ങ്ങി. പി​​ന്നീ​​ട്​ അ​​ത്​​ ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത്ത്​ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ്​ എ​​ന്ന് പു​​ന​​ർ നാ​​മ​​ക​​ര​​ണം ചെ​​യ്തു. ഇ​​ന്ന്​ 25 വ​​ർ​​ഷ​​മാ​​യി ഈ ​​സ്ഥാ​​പ​​നം നി​​ര​​വ​​ധി പ്ര​​വാ​​സി​​ക​​ൾ​​ക്ക്​ സ​​മ്പാ​​ദ്യ​​ശീ​​ല​​ത്തി​​ന്‍റെ പാ​​ഠ​​ങ്ങ​​ൾ പ​​ക​​ർ​​ന്നു ന​​ൽ​​കു​​ക​​യാ​​ണ്. സാ​​ധാ​​ര​​ണ​​ക്കാ​​രി​​ൽ​ സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്കം, പ്ലാ​​നി​​ങ്, സേ​​വി​​ങ്​ ആ​​ൻ​​ഡ്​ ഇ​​ൻ​​വെ​​സ്റ്റ്​​​മെ​​ന്‍റ്​ സ്വ​​ഭാ​​വം സൃ​​ഷ്​​​ടി​​ച്ച്​ പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​ന്​ ശേ​​ഷ​​വും സ്വ​​സ്ഥ​​മാ​​യി ജീ​​വി​​ക്കാ​​നു​​ള്ള വ​​രു​​മാ​​ന സ്രോ​​ത​​സ്​ ഉ​​ണ്ടാ​​ക്കു​​ക എ​​ന്ന​​താ​​ണ് ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത്തി​​ന്‍റെ​ ല​​ക്ഷ്യം.ഇ​​ന്ന് ല​​ക്ഷ​​ത്തി​​ൽപ​​രം ആ​​ളു​​ക​​ൾ ബ​​ർ​​ജീ​​ൽ ജി​​യോ​​ജി​​ത് വ​​ഴി നി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​തി​​ന്‍റെ ഫ​​ല​​മാ​​യി സ​​സ​​ന്തോ​​ഷം നാ​​ട്ടി​​ൽ ജീ​​വി​​ക്കു​​ന്നു​​ണ്ട്.

Email: kvshams@gmail.com

Tel: +971-506467801

Tags:    
News Summary - The first guru of expatriates in financial literacy; Barjeel Geojit Financial Services celebrates its silver jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT