മുംബൈ: ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജികളിൽ ഇന്ന് സുപ്രീംകോടതി വിധി പുറത്ത് വരാനിരിക്കെ അദാനി ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. 15 ശതമാനം നേട്ടത്തോടെയാണ് പല അദാനി ഓഹരികളും വ്യാപാരം ആരംഭിച്ചത്. അദാനി എനർജി സൊലുഷൻസ് ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 10 ശതമാനമാണ് ഓഹരി വില ഉയർന്നത്.അദാനി കമ്പനികളുടെ വിപണിമൂല്യം 15 ലക്ഷം കോടിയായി ഉയർന്നു.
അദാനി ടോട്ടൽ ഗ്യാസ് എട്ട് ശതമാനവും എൻ.ഡി.ടി.വി ഏഴ് ശതമാനവും നേട്ടമുണ്ടാക്കി. അദാനി വിൽമർ, അദാന എന്റർപ്രൈസ്, അദാനി പവർ എന്നിവ അഞ്ച് മുതൽ ആറ് ശതമാനം വരെ ഉയർന്നു. അദാനിയുടെ ഏറ്റവും പ്രധാന വരുമാനമാർഗങ്ങളിലൊന്നായ അദാനി പോർട്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു.
അദാനിക്കെതിരെ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് ഇന്ന് വിധി വരുന്നത്. നവംബറിൽ തന്നെ കോടതി കേസിൽ വാദം പൂർത്തിയാക്കിയിരുന്നു. പിന്നീട് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസിൽ വിധി പറയുക. നേരത്തെ അദാനിക്കെതിരായ സെബി അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയ ഹരജിക്കാർക്കെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.