കർണാടകയിൽ ഡീസലിന്​ 19 രൂപയും പെട്രോളിന്​ 13 രൂപയും കുറയും

ന്യൂഡൽഹി: കേന്ദ്രസർക്കാർ വില കുറച്ചതിന്​ പിന്നാലെ കർണാടകയും പെട്രോൾ-ഡീസൽ വിലയിൽ ഇളവ്​ വരുത്തി. ഡീസൽ വില 19 രൂപയും പെട്രോളിന്​ 13 രൂപയുമാണ്​ കർണാടക കുറച്ചത്​. കേന്ദ്രസർക്കാർ ഡീസലിന്​ 10 രൂപ കുറച്ചതിന്​ പുറമേ സംസ്ഥാന സർക്കാർ ഏഴ്​ രൂപയും ഇളവ്​ വരുത്തി.​വിൽപന നികുതി കർണാടക സർക്കാർ കുറച്ചു. ഇതോടെ കർണാടകയിൽ ഒരു ലിറ്റർ ഡീസലിന്‍റെ വില 85.03 രൂപയും പെട്രോളി​േന്‍റത്​​ 100.63 രൂപയുമായി കുറയും.

പെട്രോളിന്‍റെ വിൽപന നികുതി കർണാടക 35 ശതമാനത്തിൽ നിന്നും 25.9 ശതമാനമായും ഡീസലി​​േന്‍റത്​ 24ൽ നിന്നും 14.34 ശതമാനമായും കുറച്ചെന്ന്​ കർണാടക മുഖ്യമന്ത്രി ബസവരാജ്​ എസ്​ ബൊമ്മെ പറഞ്ഞു. പെട്രോൾ വില വർധനവിൽ ബി.ജെ.പിക്കെതിരെ വലിയ വിമർശനമാണ്​ പ്രതിപക്ഷം ഉന്നയിക്കുന്നത്​. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ വില കുറച്ചു. ഇതിന്​ ആനുപാതികമായി സംസ്ഥാന സർക്കാറും വിലയിൽ കുറവ്​ വരുത്തി. ഇതേ മാതൃക പ്രതിപക്ഷപാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്തുടരണമെന്ന്​ കർണാടക ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.

Tags:    
News Summary - After Karnataka Diesel Price Cut By ₹ 19, BJP's Swipe At Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT