എല്ലാ വർഷവും ധാരാളം സ്ഥാപനങ്ങളിൽ നിരവധി എം.ബി.എ കോഴ്സുകൾ ഉയർന്നുവരുന്നു. ഇത് വിദ്യാർഥികൾക്ക് കൂടുതൽ സാധ്യതകളാണ് തുറന്നുകൊടുക്കുന്നത്. പക്ഷേ, ഇത്രയധികം പ്രോഗ്രാമുകൾ, അതും ഒരുപോലെയുള്ള സവിശേഷതകളും വാഗ്ദാനങ്ങളും തരുമ്പോൾ പല ചോദ്യങ്ങളും ഉയർന്നുവരുന്നു:
ഏതെടുക്കും? എടുത്താൽ എന്റെ ജോലിസ്വപ്‌നങ്ങൾ നേടിയെടുക്കാൻ പറ്റുമോ? '100% ജോബ് പ്ലേസ്മെന്റ' എത്രത്തോളം സത്യമാണ്? ഇങ്ങനെ തുടങ്ങി പലതും.
കോഴിക്കോടുള്ള മർകസ് നോളജ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന AIMER Business School MBA Work-Integrated Program, Degree Work-Integrated Program പോലുള്ള മാനേജ്‌മെന്റ് കോഴ്സുകൾ വിജയകരമായി നടത്തിവരുന്നു.
''നൂറോളം എം.ബി.എ പ്രൊഫഷനലുകളാണ് എല്ലാ വർഷവും പുറത്തിറങ്ങുന്നത്. പക്ഷേ ഇതിൽ പലർക്കും വളരെ ഈസിയായിട്ടുള്ള കാര്യങ്ങൾപോലും ചെയ്യാൻ പ്രയാസമായിട്ടാണ് കാണുന്നത്. എങ്ങനെ നന്നായി കമ്യൂണിക്കേറ്റ് ചെയ്യാം, എങ്ങനെ എക്സൽ ഷീറ്റ് ഉപയോഗിച്ച് ഒരു ഡാഷ്‌ബോർഡ് ഉണ്ടാക്കാം, ഇങ്ങനെ തുടങ്ങി പലതും. ഇതിൽനിന്നൊരു മാറ്റമാണ് AIMER കൊണ്ടുവരുന്നത്'' -CEO മുഹമ്മദ് പറയുന്നു.
''മർകസ് നോളജ് സിറ്റി ധാരാളം സംരംഭങ്ങൾ നടക്കുന്ന ഒരു വലിയ ബിസിനസ് എക്കോസിസ്റ്റം ആയതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് അവരുടെ പഠനത്തിൽ വലിയ ഒരു മുൻതൂക്കമാണ് ഇത് നൽകുന്നത്'' -ടീം ലീഡ് മുഹമ്മദ് റിഷാദ് പറഞ്ഞു.
MBA Work-integrated പ്രോഗ്രാമിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ മൂന്നു റൗണ്ടുകൾ അടങ്ങിയ ടെസ്റ്റും ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കണം.
ആദ്യത്തെ ആറു മാസം വളരെ ഇന്റെൻസീവ് ആയിട്ടുള്ള തിയറി ക്ലാസുകളാണ് ഉണ്ടാവുക. അതുകഴിഞ്ഞ് ഒന്നര വർഷം വിദ്യാർഥികൾക്ക് അവർ തിരഞ്ഞെടുത്ത മേഖലയിൽ സ്റ്റൈപ്പൻഡോടുകൂടിയുള്ള ഇന്റേൺഷിപ് അവസരം ഉണ്ടാകും. ഒപ്പം പഠനം ഓൺലൈൻ ക്ലാസികളിലൂടെ തുടരും.
എല്ലാ ദിവസവും ക്ലാസുകൾക്കുശേഷം കമ്യൂണിക്കേഷൻ, ഡിജിറ്റൽ ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലായിട്ടുള്ള സ്കിൽ ഡെവലപ്മെന്റ് സെഷനുകളും നടന്നുവരുന്നു.
''വെറും മാനേജ്‌മെന്റ് തിയറി മാത്രം പഠിപ്പിക്കുന്നതിനേക്കാൾ വിദ്യാർഥികളിൽ ഒരു ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'' - അക്കാദമിക് കോർഡിനേറ്റർ നിയാസ് കെ.വി പറയുന്നു.
''കഴിവ് തെളിയിക്കുന്ന, നല്ല മിടുക്ക് കാണിക്കുന്ന പ്രൊഫഷനലുകൾക്ക് കമ്പനികളിൽ എപ്പോഴും ആവശ്യകത ഉണ്ട്. അങ്ങനെയുള്ള പ്രൊഫഷനലുകളെ വാർത്തെടുക്കാനും ജോലി നൽകാനും AIMER B School 100 ശതമാനം തയാറാണ്'' -CEO പറഞ്ഞു.
ഈ പ്രോഗ്രാമിനെപ്പറ്റി കൂടുതൽ അറിയാൻ, വിളിക്കാം: +91 97784 13282, +91 97784 13288.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.