ന്യൂഡൽഹി: വിമാന ഇന്ധനവില 18 ശതമാനം ഉയർത്തി എണ്ണ കമ്പനികൾ. ഇതോടെ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യൂവലിന്റെ വില റെക്കോർഡ് ഉയരത്തിൽ എത്തി. വിമാന ഇന്ധനത്തിന്റെ കിലോ ലിറ്ററിന് ഒരു ലക്ഷം രൂപ പിന്നിട്ടു.
കിലോ ലിറ്ററിന് 17,135.63 രൂപയുടെ വർധനയാണ് വിമാന ഇന്ധനത്തിന് വരുത്തിയത്. ഇതോടെ എ.ടി.എഫ് വില 1,10,666.29 രൂപയായി ഉയർന്നു. എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ് വിമാന ഇന്ധനത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 14 വർഷത്തിനിടെയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ കമ്പനികൾ എ.ടി.എഫ് നിരക്ക് ഉയർത്തുന്നത്. അതേസമയം, ഇന്ത്യയിലെ പെട്രോൾ-ഡീസൽ വില തുടർച്ചയായ 132ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബർ നാലിനാണ് ഇതിന് മുമ്പ് പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.